---
title: "ആസാദ് കി ആശ്വാസ് പാലിയേറ്റീവ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "Azad Ki Sawas Palliative Office started functioning at koottalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309592/azad-ki-sawas-palliative-office-started-functioning-at-koottalida"
published_at: "2025-08-19T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4421cbe671_asath.jpg"
keywords: []
---

# ആസാദ് കി ആശ്വാസ് പാലിയേറ്റീവ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** **കൂട്ടാലിട :** മൂലാട് ആസാദ് ജനശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആസ്വാദ് കീ ആശ്വാസ് പാലിയേറ്റീവ് സെന്ററിന്റെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജനശ്രീ മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി പൂനത്ത് നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ വി.പി. വിശ്വന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കൂട്ടാലിട :** മൂലാട് ആസാദ് ജനശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആസ്വാദ് കീ ആശ്വാസ് പാലിയേറ്റീവ് സെന്ററിന്റെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജനശ്രീ മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി പൂനത്ത് നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ വി.പി. വിശ്വന്‍ അധ്യക്ഷത വഹിച്ചു.

പ്രദേശത്തെ വിവിധ പ്രമുഖരുടെ സ്മരണയ്ക്കായി അവരുടെ കുടുംബാംഗങ്ങള്‍ വിവിധ പാലിയേറ്റീവ് ഉപകരണങ്ങള്‍ സംഭാവന ചെയ്തു. പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് റൂം അനുവദിച്ചു തന്ന എന്‍.പി. ബാലകൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

രാഘവന്‍ കൊരങ്ങില്‍, മണ്ഡലം സെക്രട്ടറി ദിവാകരന്‍ വരദ, മുന്‍ ജനശ്രീ മണ്ഡലം ചെയര്‍മാന്‍ സി.എച്ച്. സുരേന്ദ്രന്‍, ഉണ്ണി നായര്‍ അച്ചുത് വിഹാര്‍, ടി.പി. അസീസ്, വിവിധ ജനശ്രീ യൂണിറ്റ് ചെയര്‍മാന്‍മാരായ ബാബുരാജ്, വിശ്വന്‍ ലതാസ്, കെ.ഇ. ശ്രീധരന്‍, ടി.കെ. സന്തോഷ്, ചന്ദ്രന്‍ നായര്‍ ചക്കത്തൂര്‍, കെ.പി. യൂസഫ്, അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

സെക്രട്ടറി വി.എസ്. ജിജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.കെ. ഷീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309592/azad-ki-sawas-palliative-office-started-functioning-at-koottalida)