---
title: "പേരാമ്പ്ര ഒലീവ് സ്‌കൂളിനെ തേടി കൃഷി വകുപ്പിന്റെ രണ്ട് അവാര്‍ഡുകള്‍"
english_title: "Two awards from the Department of Agriculture in search of Perambra Olive School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30960/two-awards-from-the-department-of-agriculture-in-search-of-perambra-olive-school"
published_at: "2022-03-10T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a2332dac22_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര ഒലീവ് സ്‌കൂളിനെ തേടി കൃഷി വകുപ്പിന്റെ രണ്ട് അവാര്‍ഡുകള്‍

> **Lead Summary:** ** പേരാമ്പ്ര:** കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ കാര്‍ഷിക വിജ്ഞാപന ശാക്തീകരണ പദ്ധതിയുടെ കോഴിക്കോട് ജില്ലാ തല അവാര്‍ഡ് പ്രഖ്യാപനത്തില്‍ പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളിന് ഇരട്ട നേട്ടം.

## Article Content

** പേരാമ്പ്ര:** കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ കാര്‍ഷിക വിജ്ഞാപന ശാക്തീകരണ പദ്ധതിയുടെ കോഴിക്കോട് ജില്ലാ തല അവാര്‍ഡ് പ്രഖ്യാപനത്തില്‍ പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളിന് ഇരട്ട നേട്ടം.

ജില്ലയിലെ മികച്ച ടീച്ചര്‍ കോര്‍ഡിനേറ്റര്‍ അവാര്‍ഡ് മൂന്നാം സ്ഥാനം സ്‌കൂളിലെ അധ്യാപികയായ മിനി ചന്ദ്രനും ജില്ലയിലെ മികച്ച സ്‌കൂള്‍ പച്ചക്കറി തോട്ടം മൂന്നാം സ്ഥാനം പേരാമ്പ്ര ഒലിവ് പബ്‌ളിക്ക് സ്‌കൂളിനും ലഭിച്ചു.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്ത അവാര്‍ഡ് ദാന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി. രാജര്‍, അധ്യാപിക മിനി ചന്ദ്രന്‍, പി.ആര്‍. ഒ. മുഹമ്മദ് പി., വിദ്യാര്‍ത്ഥികളായ അനസൂയ രാജേഷ്, ഹബീബ് റഹ്മാന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയ പുരസ്‌കാരവും, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ ബെസ്റ്റ് യൂണിറ്റ് പുരസ്‌കാരവും ഒലീവിനെ തേടിയെത്തിയിട്ടുണ്ട്.

പേരാമ്പ്ര കൃഷിഭവനിലെ കൃഷി ഓഫീസര്‍ ഷെറിന്‍, അസി. കൃഷി ഓഫീസര്‍ ജയേഷ് എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഒലീവിന്റെ അവാര്‍ഡ് നേട്ടത്തില്‍ മുഖ്യ പങ്കുവഹിച്ചതെന്ന് സ്‌കൂള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30960/two-awards-from-the-department-of-agriculture-in-search-of-perambra-olive-school)