---
title: "എസ്എംഎഫ് ക്യാമ്പയിനിന്റെ ഭാഗമായി മദീനാ മുനവ്വറ സംഗമം"
english_title: "Madinah Munawwarah Sangam as part of SMF campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309603/madinah-munawwarah-sangam-as-part-of-smf-campaign"
published_at: "2025-08-19T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4482b5429b_mepayour.JPG"
keywords: []
---

# എസ്എംഎഫ് ക്യാമ്പയിനിന്റെ ഭാഗമായി മദീനാ മുനവ്വറ സംഗമം

> **Lead Summary:** **കടിയങ്ങാട് : **തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ സുന്നീ മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി മദീനാ മുനവ്വറ സംഗമം സംഘടിപ്പിച്ചു.

## Article Content

**കടിയങ്ങാട് : **തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ സുന്നീ മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി മദീനാ മുനവ്വറ സംഗമം സംഘടിപ്പിച്ചു.

കടിയങ്ങാട് മദ്‌റസാ ഹാളില്‍ വെച്ച് നടന്ന സംഗമം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളും ദര്‍ശനങ്ങളും നിത്യഹരിതങ്ങളും സമകാല പ്രസക്തങ്ങളുമാണെന്നും പുതിയ പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍ അവക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്് അസീസ് ഫൈസി കടിയങ്ങാട് അധ്യക്ഷത വഹിച്ചു. സ്വാമി ആത്മദാസ് യമി മുഖ്യ പ്രഭാഷണം നടത്തി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ ആമുഖ പ്രഭാഷണം നടത്തി.

സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് റഫീഖ് സകരിയ്യ ഫൈസി കൂടത്തായി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദു റഹ്‌മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി ടി.പി സാജിദ് നന്ദിയും പറഞ്ഞു.

സി. എച്ച് ഇബ്രാഹിം കുട്ടി, എസ്.പി കുഞ്ഞമ്മദ്, അബൂബക്കര്‍ ഫൈസി മലയമ്മ, ബാവാ ജീറാനി കൊടുവള്ളി, യൂസുഫ് ഹുദവി പാണ്ടിക്കാട്, എം.കെ അബ്ദുറഹ്‌മാന്‍ ചാവട്ട്, എസ്എംഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഇ. കെ കുഞ്ഞാലി ഹാജി പന്തിരിക്കര, ഇസ്മായില്‍ , അസീസ് നരിക്കലക്കണ്ടി, ടി.കെ റസാഖ്, നാസര്‍ ചാത്തന്‍കണ്ടി ,പാളയാട്ട് ബഷീര്‍, ഇബ്രാഹിം പുതുശ്ശേരി, ഷിഹാബ് കന്നാട്ടി, ഷംസുദ്ധീന്‍ കൂടലോട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309603/madinah-munawwarah-sangam-as-part-of-smf-campaign)