---
title: "കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്സ് ജേഴ്‌സിയും വെബ്‌സൈറ്റും പ്രകാശനം  ചെയ്തു"
english_title: "Blue as a symbol of strength and unity; Kochi Blue Tigers jersey and website launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309643/blue-as-a-symbol-of-strength-and-unity-kochi-blue-tigers-jersey-and-website-launched"
published_at: "2025-08-19T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a46d9a0943b_2_0000_ATTACH.jpg"
keywords: []
---

# കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്സ് ജേഴ്‌സിയും വെബ്‌സൈറ്റും പ്രകാശനം  ചെയ്തു

> **Lead Summary:** **തിരുവനന്തപുരം**: കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്‌സിയും വെബ്‌സൈറ്റും തലസ്ഥാനത്ത് പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്‌സി ടീം ഉടമ സുഭാഷ് മാനുവല്‍, ക്യാപ്റ്റന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഹെഡ് കോച്ച് റൈഫി വിന്‍സന്റ് ഗോമസ്, കോച്ചിങ് ഡയറക്ടര്‍ സി.എം. ദീപക് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവനന്തപുരം**: കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്‌സിയും വെബ്‌സൈറ്റും തലസ്ഥാനത്ത് പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്‌സി ടീം ഉടമ സുഭാഷ് മാനുവല്‍, ക്യാപ്റ്റന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഹെഡ് കോച്ച് റൈഫി വിന്‍സന്റ് ഗോമസ്, കോച്ചിങ് ഡയറക്ടര്‍ സി.എം. ദീപക് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഉദ്ഘാടനം ചെയ്തു.

കെ.സി.എല്‍ വലിയൊരു കായിക മാമാങ്കമായി മാറിയെന്നും തിരക്കുകള്‍ ഒഴിഞ്ഞാല്‍ കേരള ക്രിക്കറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതൊരു ഉത്തരവാദിത്തമായി കാണുന്നുവെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

ഒരു മുതിര്‍ന്ന താരമായി ചേട്ടന ടീമില്‍ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ചേട്ടന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുന്നത്. അതിന്റെ ആവേശത്തിലാണ് താനെന്ന് സഞ്ജു പറഞ്ഞു.

അഞ്ചാം വയസ്സു മുതല്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍. എന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതില്‍ ചേട്ടന്റെ ബോളിങ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ കളിക്കാരനും അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കുന്നത് പല സമയങ്ങളിലായിരിക്കും. തന്നേക്കാള്‍ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണ് ചേട്ടനെ രം ഈ അവസരം അദ്ദേഹത്തിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

ടീം ഉടമ സുഭാഷ് മാനുവല്‍, മോഹന്‍ലാലിന്റെ സാന്നിധ്യവും പ്രിയദര്‍ശന്‍ ഫ്രാഞ്ചൈസി ഏറ്റെടുത്തതും ലീഗിന് വലിയ പ്രചോദനമാണെന്ന് വ്യക്തമാക്കി. യുവ പ്രതിഭകളെ വളര്‍ത്താനും ബ്രാന്‍ഡുകള്‍ക്ക് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കാനുമുള്ള സമഗ്ര വേദിയായി കെ.സി.എല്‍ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിശീലകന്‍ റൈഫി വിന്‍സന്റ് ഗോമസ്, സഞ്ജുവിന്റെ സാന്നിധ്യം കെ.സി.എല്ലിന്റെ പ്രചാരം വര്‍ധിപ്പിക്കുമെന്നും സാംസണ്‍ സഹോദരങ്ങളുടെ കൂട്ടുകെട്ട് ടീമിന് ശക്തിയാകുമെന്നും പറഞ്ഞു. കേരള ക്രിക്കറ്റ് രംഗം മാറ്റത്തിന്റെ പാതയിലാണ് എന്നു കോച്ചിങ് ഡയറക്ടര്‍ സി.എം. ദീപക് അഭിപ്രായപ്പെട്ടു.ചടങ്ങില്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ റോയല്‍ എന്‍ഫീല്‍ഡ്, ഷെഫ് പിള്ള ആര്‍സിപി ഗ്രൂപ്പ്, റെഡ്‌പോര്‍ച്ച് നെസ്റ്റ് ബില്‍ഡേഴ്‌സ്, സിംഗിള്‍ ഐഡി, ധോനി ആപ്പ്, ബീ ഇന്റര്‍നാഷണല്‍ എന്നിവരെ പരിചയപ്പെടുത്തി.റോയല്‍ എന്‍ഫീല്‍ഡ് റീജിയണല്‍ ബിസിനസ് ഹെഡ് സഞ്ജീവ് വക്കയില്‍, ''ബ്ലൂ ടൈഗേഴ്‌സിനൊപ്പം ചേര്‍ന്ന് കേരളത്തിലെ യുവതലമുറയിലെ സ്‌പോര്‍ട്‌സ് സ്പിരിറ്റിനെയും മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തെയും ആഘോഷിക്കുന്ന കൂട്ടുകെട്ടാണ് ഇതെന്ന്'' പറഞ്ഞു. റെഡ്‌പോര്‍ച്ച് നെസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ജെഫി ഡി'കോത്ത്, ''പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം'' എന്നും അഭിപ്രായപ്പെട്ടു. ആര്‍സിപി ഗ്രൂപ്പ് സാരഥി ഷെഫ് പിള്ള, ''ഭക്ഷണം പോലെ ക്രിക്കറ്റും ആളുകളെ ഒരുമിപ്പിക്കുന്നതാണ്'' എന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309643/blue-as-a-symbol-of-strength-and-unity-kochi-blue-tigers-jersey-and-website-launched)