---
title: "പീഡന കേസില്‍ കൂത്താളി സ്വദേശിയായ യുവാവ് റിമാന്റില്‍"
english_title: "A youth from Koothali has been remanded in a harassment case"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309688/a-youth-from-koothali-has-been-remanded-in-a-harassment-case"
published_at: "2025-08-19T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4adc89ac84_rtey.JPG"
keywords: []
---

# പീഡന കേസില്‍ കൂത്താളി സ്വദേശിയായ യുവാവ് റിമാന്റില്‍

> **Lead Summary:** **കൂത്താളി :** യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൂത്താളി സ്വദേശിയായ യുവാവ് റിമാന്റില്‍. യുവതിയുടെ പരാതിയില്‍ കൂത്താളി മൊയോര്‍ കുന്നുമ്മല്‍ അജിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തത്.

## Article Content

**കൂത്താളി :** യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൂത്താളി സ്വദേശിയായ യുവാവ് റിമാന്റില്‍. യുവതിയുടെ പരാതിയില്‍ കൂത്താളി മൊയോര്‍ കുന്നുമ്മല്‍ അജിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തത്.

2020 ല്‍ സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി ബാംഗ്ലൂര്‍, ഊട്ടി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. പേരാമ്പ്രയില്‍ വെച്ചും പീഡിപ്പിച്ചുണ്ടെന്നും അശ്ലീല ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ ജംഷിദിന്റെ നേതൃത്വത്തില്‍ എസ് സിപിഒ അരുണ്‍ഘോഷ്, സുജില, ജോജോ, ഷിനോജ,് വിനോദ് കുമാര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309688/a-youth-from-koothali-has-been-remanded-in-a-harassment-case)