---
title: "പഞ്ചാബില്‍ ആം ആദ്മിയുടെ മിന്നും ജയം: ആഹ്‌ളാദ പ്രകടനവുമായി പേരാമ്പ്രയിലെ പ്രവര്‍ത്തകര്‍ "
english_title: "Aam Aadmi Party's glittering victory in Punjab: Activists in Perambra with a joyous "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30969/aam-aadmi-partys-glittering-victory-in-punjab-activists-in-perambra-with-a-joyous"
published_at: "2022-03-10T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a2ddfea217_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പഞ്ചാബില്‍ ആം ആദ്മിയുടെ മിന്നും ജയം: ആഹ്‌ളാദ പ്രകടനവുമായി പേരാമ്പ്രയിലെ പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര:** പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ മിന്നുന്ന വിജയം പേരാമ്പ്രയില്‍ പ്രവര്‍ത്തകര്‍ ആഘോഷമാക്കി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് മധുര വിതരണവും ശേഷം ടൗണില്‍ ആഹ്‌ളാദ പ്രകടനവും നടത്തി.

## Article Content

**പേരാമ്പ്ര:** പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ മിന്നുന്ന വിജയം പേരാമ്പ്രയില്‍ പ്രവര്‍ത്തകര്‍ ആഘോഷമാക്കി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് മധുര വിതരണവും ശേഷം ടൗണില്‍ ആഹ്‌ളാദ പ്രകടനവും നടത്തി.

സമ്പൂര്‍ണ്ണ സംസ്ഥാന പദവിയുളള പഞ്ചാബില്‍ ആം ആദ്മിക്ക് കിട്ടിയ അധികാരം രാജൃത്തിന് മാറ്റി നിര്‍ത്താനാവാത്ത മാതൃകയായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

അഴിമതി അക്രമ വര്‍ഗീയ പാര്‍ട്ടികള്‍ക്കെതിരെ ചൂലെടുത്ത് വൃത്തിയാക്കിയ പഞ്ചാബികളുടെ പോരാട്ട വീരൃത്തെ പ്രകടനത്തിലുടനീളം പ്രശംസിച്ചു.

മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍, മീഡിയ കണ്‍വീനര്‍ എം.എന്‍ കുട്ടോത്ത്, ഭാരവാഹികളായ രാഗേഷ്, രമേഷന്‍, ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30969/aam-aadmi-partys-glittering-victory-in-punjab-activists-in-perambra-with-a-joyous)