---
title: "പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന ശക്തമാക്കി"
english_title: "The health department has intensified sanitation inspections in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309693/the-health-department-has-intensified-sanitation-inspections-in-perambra"
published_at: "2025-08-19T23:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4c2b66ef8f_hot.JPG"
keywords: []
---

# പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന ശക്തമാക്കി

> **Lead Summary:** **പേരാമ്പ്ര:** ഭക്ഷണശാലകളിലെ ശുചിത്വ നിലവാര പരിശോധനാ പരിപാടി 'ഹെല്‍ത്തി കേരളയുടെ 'ഭാഗമായി പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പ് ശുചിത്വ നിലവാര പരിശോധന നടത്തി.

## Article Content

**പേരാമ്പ്ര:** ഭക്ഷണശാലകളിലെ ശുചിത്വ നിലവാര പരിശോധനാ പരിപാടി 'ഹെല്‍ത്തി കേരളയുടെ 'ഭാഗമായി പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പ് ശുചിത്വ നിലവാര പരിശോധന നടത്തി.

13 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മോശമായ സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്ന സാഹചര്യം കണ്ടെത്തിയതിന് നിര്‍ദ്ദേശം നല്‍കുകയും, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്ത് വിതരണം നടത്തുന്നവരെയും, പകര്‍ച്ചവ്യാധികള്‍ പെരുകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരേയും കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നോട്ടീസ് നല്‍കി.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്ത് വിതരണം നടത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട് അറിയിച്ചു. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ അസീസ്, വി.ഒ. ജോബിന്‍ വര്‍ഗ്ഗീസ്, കെ.എം. ചിഞ്ചു. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309693/the-health-department-has-intensified-sanitation-inspections-in-perambra)