---
title: "കടിയങ്ങാട് ഫര്‍ണിച്ചര്‍ കടയ്ക്ക് തീ വെച്ചു"
english_title: "Attempt to set fire to furniture shop in Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309764/attempt-to-set-fire-to-furniture-shop-in-kadiyangad"
published_at: "2025-08-20T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a56cf740841_mepayour.JPG"
keywords: []
---

# കടിയങ്ങാട് ഫര്‍ണിച്ചര്‍ കടയ്ക്ക് തീ വെച്ചു

> **Lead Summary:** **കടിയങ്ങാട്: **കടിയങ്ങാട് പാലത്തിനടുത്തുള്ള മരപ്പണികള്‍ നടത്തുന്ന കട തീയിട്ട് നശിപ്പിക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ 12 45 ആണ്് തീപിടുത്തമുണ്ടായത്. മുതുവണ്ണാച്ച പാറക്കെട്ടില്‍ വിനോദന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫര്‍ണിച്ചര്‍ കട. 

## Article Content

**കടിയങ്ങാട്: **കടിയങ്ങാട് പാലത്തിനടുത്തുള്ള മരപ്പണികള്‍ നടത്തുന്ന കട തീയിട്ട് നശിപ്പിക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ 12 45 ആണ്് തീപിടുത്തമുണ്ടായത്. മുതുവണ്ണാച്ച പാറക്കെട്ടില്‍ വിനോദന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫര്‍ണിച്ചര്‍ കട. 

കടയുടെ മുന്നിലെ ഷീറ്റ് ഭാഗികമായി കത്തി നശിച്ചു.  സംഭവ സ്ഥലത്തുനിന്നും പെട്രോളിന്റെ അംശമുള്ള ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മനപ്പൂര്‍വം തീയിട്ടതാവാന്‍ സാധ്യതയെന്നു നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

അടുത്ത കാലത്തായി പ്രദേശത്ത് രാഷ്ട്രീയപരമായ സംഘര്‍ഷം നിലനിന്നിരുന്നതിനാല്‍ പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും തീയണച്ചതിനാല്‍ വന്‍ നാശ നഷ്ടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309764/attempt-to-set-fire-to-furniture-shop-in-kadiyangad)