---
title: "നൊച്ചാട് പഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് സമരം"
english_title: "UDF protests in Nochad panchayat alleging irregularities in voter list"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309847/udf-protests-in-nochad-panchayat-alleging-irregularities-in-voter-list"
published_at: "2025-08-20T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5a69820b1f_2_0000_ATTACH.jpg"
keywords: []
---

# നൊച്ചാട് പഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് സമരം

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാരോപിച്ച് യു.ഡി.എഫ് സമരം ശക്തമാക്കി. വോട്ട് ചേര്‍ക്കലും തള്ളലും സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദിവസവേതനത്തില്‍ നിയമിതരായവരിലൂടെ നടക്കുന്നതായി യു.ഡി.എഫ് ആരോപിച്ചു.

## Article Content

പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാരോപിച്ച് യു.ഡി.എഫ് സമരം ശക്തമാക്കി. വോട്ട് ചേര്‍ക്കലും തള്ളലും സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദിവസവേതനത്തില്‍ നിയമിതരായവരിലൂടെ നടക്കുന്നതായി യു.ഡി.എഫ് ആരോപിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ലോക്കല്‍ സെക്രട്ടറിമാരെയും പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഓഫീസ് മുറികളെയും ദുരുപയോഗം ചെയ്യുന്നുവെന്നും, ഗള്‍ഫിലാണെന്ന് പേരില്‍ നാട്ടിലുള്ളവരുടെ വോട്ടുകള്‍ തള്ളുകയും, വിവാഹം കഴിഞ്ഞ് പോയ സിപിഎം പ്രവര്‍ത്തകരുടെ വോട്ടുകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നുവെന്നുമാണ് ആരോപണം.

ഇത്തരം ആക്ഷേപം ഉന്നയിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ എസ്.കെ. അസ്സയിനാര്‍, കണ്‍വീനര്‍ പി.എം. പ്രകാശന്‍, പി.സി. മുഹമ്മദ് സിറാജ്, സി.കെ. അജീഷ്, കെ. കുഞ്ഞബ്ദുള്ള, റഫീക്ക് കല്ലോത്ത്, റഷീദ് ചെകേലത്ത്, പി.കെ. മോഹനന്‍, അന്‍വര്‍ ഷാ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് പ്രതിഷേധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309847/udf-protests-in-nochad-panchayat-alleging-irregularities-in-voter-list)