---
title: "മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം"
english_title: "Free medical entrance training for children of fishermen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309875/free-medical-entrance-training-for-children-of-fishermen"
published_at: "2025-08-20T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5ca00bb5be_2_0000_ATTACH__copy.JPG"
keywords: []
---

# മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

> **Lead Summary:** **തിരുവനന്തപുരം**: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കും.

## Article Content

**തിരുവനന്തപുരം**: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കും.

പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് വിഷയങ്ങളില്‍ 85 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ കുറഞ്ഞത് 40 ശതമാനം സ്‌കോര്‍ നേടിയവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫോം വകുപ്പിന്റെ ജില്ലാ ഓഫീസിലും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 23 വൈകിട്ട് നാല് മണിയ്ക്ക് മുമ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309875/free-medical-entrance-training-for-children-of-fishermen)