---
title: "ചെറുവണ്ണൂര്‍ എം.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സ്വന്തം പച്ചക്കറി തോട്ടം"
english_title: "Students' own vegetable garden at Cheruvannur MLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309879/students-own-vegetable-garden-at-cheruvannur-mlp-school"
published_at: "2025-08-20T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5d294b2937_2_0000_ATTACH__copy.JPG"
keywords: []
---

# ചെറുവണ്ണൂര്‍ എം.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സ്വന്തം പച്ചക്കറി തോട്ടം

> **Lead Summary:** **പേരാമ്പ്ര**: ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി സ്‌കൂളില്‍ പച്ചക്കറി കൃഷി തോട്ടം ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയും സ്‌കൂള്‍ പി.ടിഎയുടെയും ഹരിത ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തോടെയും ആണ് പദ്ധതി ആരംഭിച്ചത്.

## Article Content

**പേരാമ്പ്ര**: ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി സ്‌കൂളില്‍ പച്ചക്കറി കൃഷി തോട്ടം ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയും സ്‌കൂള്‍ പി.ടിഎയുടെയും ഹരിത ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തോടെയും ആണ് പദ്ധതി ആരംഭിച്ചത്.

കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ ടി.എന്‍. അശ്വിനിയും ആര്‍.സി. ആര്യയും ചേര്‍ന്ന് തോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനായ കുരുവമ്പത്ത് നാരായണക്കുറുപ്പിനെ സ്‌കൂള്‍ പ്രധാനാധ്യാപിക ആദരിച്ചു. പി.ടിഎ പ്രസിഡന്റ് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. നാസര്‍, എം.പി.ടി.എ. പ്രസിഡന്റ് കെ.ടി. പ്രജിത, പി. ജിതേഷ് കുമാര്‍, തറമല്‍ അഷ്‌റഫ്, പി.കെ. ഷിജി, എസ്.ബി. ഷബിന്‍, കെ. ജുമൈല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309879/students-own-vegetable-garden-at-cheruvannur-mlp-school)