---
title: "ഹയറിംങ്ങിന് എത്തിയ ആക്ഷേപകനെ കയ്യേറ്റം ചെയ്തതായി പരാതി"
english_title: "It has been reported that the attacker who reached the higher rang has been assaulted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309909/it-has-been-reported-that-the-attacker-who-reached-the-higher-rang-has-been-assaulted"
published_at: "2025-08-20T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5fb33b27e3_ads.jpg"
keywords: []
---

# ഹയറിംങ്ങിന് എത്തിയ ആക്ഷേപകനെ കയ്യേറ്റം ചെയ്തതായി പരാതി

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തെളിവ് നല്‍കാന്‍ പഞ്ചായത്ത് ഓഫീസിലെത്തിയ ആളെ കയ്യേറ്റം ചെയ്തതായി പരാതി. പന്ത്രണ്ടാം വാര്‍ഡിലെ എട്ടുതെങ്ങുള്ളതില്‍ അബ്ദുള്‍ ബഷീറിനെയാണ് മര്‍ദ്ദിച്ചതായി പറയുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഓവര്‍സിയര്‍ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി യുഡിഎഫ് ആരോപിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തെളിവ് നല്‍കാന്‍ പഞ്ചായത്ത് ഓഫീസിലെത്തിയ ആളെ കയ്യേറ്റം ചെയ്തതായി പരാതി. പന്ത്രണ്ടാം വാര്‍ഡിലെ എട്ടുതെങ്ങുള്ളതില്‍ അബ്ദുള്‍ ബഷീറിനെയാണ് മര്‍ദ്ദിച്ചതായി പറയുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഓവര്‍സിയര്‍ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി യുഡിഎഫ് ആരോപിച്ചു.

ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സിപിഎം പ്രവര്‍ത്തകര്‍ വോട്ടര്‍മാരെയും, ആക്ഷേപരെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുന്നതായും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. അബ്ദുള്‍ ബഷീറിനെ കയ്യേറ്റം ചെയ്ത ജീവനക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നൊച്ചാട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അബ്ദുള്‍ ബഷീര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

ഇന്നലെ നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കോട് ആരോപിച്ച് യു.ഡി.എഫ് നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. യഥാര്‍ത്ത വോട്ടര്‍മാരെ അതത് വാര്‍ഡുകളില്‍ ചേര്‍ക്കുന്നതിന് പകരം പല വാര്‍ഡുകളിലും ഉള്‍പ്പെടുത്താന്‍ പഞ്ചായത്ത് സെക്രട്ടറി സി.പി.എമ്മിനു വേണ്ടി കൂട്ടുനില്‍ക്കുകയാണെന്ന ആരോപണവും നേതാക്കള്‍ ഉന്നയിച്ചു. ഇതിനെതിരെ തെരഞ്ഞടുപ്പു കമ്മീഷന് പരാതി നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

യോഗത്തില്‍ ചെയര്‍മാന്‍ എസ്.കെ അസ്സയിനാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. മധു കൃഷ്ണന്‍, പി.എം പ്രകാശന്‍, വി.വി ദിനേശന്‍, ഇ. ടി ഹമീദ്, സി അബ്ദുറഹിമാന്‍, എം.ടി ഹമീദ്, റഫീക്ക് കല്ലോത്ത്, കെ. വത്സന്‍, ടി.പി നാസര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309909/it-has-been-reported-that-the-attacker-who-reached-the-higher-rang-has-been-assaulted)