---
title: "രാജ്യപുരസ്‌കാര്‍ ഏറ്റുവാങ്ങി ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും"
english_title: "Teachers and students of Olive Public School received the National Award "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310013/teachers-and-students-of-olive-public-school-received-the-national-award"
published_at: "2025-08-21T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6d15741a9a_awq.jpg"
keywords: []
---

# രാജ്യപുരസ്‌കാര്‍ ഏറ്റുവാങ്ങി ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും

> **Lead Summary:** പേരാമ്പ്ര: കേരള ഗവര്‍ണര്‍ രാജേന്ദ്ര് വിശ്വനാഥ് ആര്‍ ലേക്കറില്‍ നിന്നും ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസോസിയേഷന്റെ രാജ്യപുരസ്‌കാര്‍ പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഏറ്റുവാങ്ങി.

## Article Content

പേരാമ്പ്ര: കേരള ഗവര്‍ണര്‍ രാജേന്ദ്ര് വിശ്വനാഥ് ആര്‍ ലേക്കറില്‍ നിന്നും ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസോസിയേഷന്റെ രാജ്യപുരസ്‌കാര്‍ പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഏറ്റുവാങ്ങി.

വിദ്യാര്‍ത്ഥികളായ എം.എസ് സിദ്ധാര്‍ഥ്, പി.പി നവമിത്ര എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. സ്റ്റേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമ്മീഷണറും ഒലീവ് പബ്‌ളിക് സ്‌കൂള്‍ അധ്യാപികയുമായ കെ മിനി, സ്‌കൂള്‍ ഗൈഡ് ക്യാപ്റ്റന്‍ ഇ.എം ലീന പുരസ്‌കാര ജേതാക്കള്‍ എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

എറണാകുളം കാലടി ശ്രീ ശാരദാ സൈനിക സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സിബിഎസ്ഇ തിരുവനന്തപുരം റീജനല്‍ ഓഫീസര്‍ രജീബ് ബര്‍വ, എച്ച്എസ്ജി നാഷണല്‍ ഓഗനൈസിംഗ് കമ്മീഷണര്‍ കിഷോര്‍ സിംഗ് ചൗഹാന്‍, ചീഫ് കമ്മീഷണര്‍ അബ്ദുള്‍ നാസര്‍, സെക്രട്ടറി എം ജൗഹര്‍, ട്രഷറര്‍ ഡോ: ദീപാ ചന്ദ്രന്‍, ആദി ശങ്കരഗ്രൂപ്പ് ട്രസ്റ്റി കെ ആനന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310013/teachers-and-students-of-olive-public-school-received-the-national-award)