---
title: "പെതുപ്രവര്‍ത്തനം മാനുഷിക മൂല്യങ്ങളില്‍ ഊന്നിയതായിരിക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്‍"
english_title: "The pet function must have emphasized human values; Mullappally Ramachandran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310023/the-pet-function-must-have-emphasized-human-values-mullappally-ramachandran"
published_at: "2025-08-21T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6d8a5d02d5_rp.jpg"
keywords: []
---

# പെതുപ്രവര്‍ത്തനം മാനുഷിക മൂല്യങ്ങളില്‍ ഊന്നിയതായിരിക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്‍

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആര്‍.പി രവീന്ദ്രന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. പൊതുപ്രവര്‍ത്തനം മാനുഷിക മൂല്യങ്ങളില്‍ ഊന്നിയതായിരിക്കണമെന്നും പൊതു പ്രവര്‍ത്തകര്‍ സ്വകാര്യ സന്തോഷത്തേക്കാള്‍ സാമൂഹ്യ നന്മക്ക് മുന്‍തൂക്കം നല്കണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

പേരാമ്പ്ര: നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആര്‍.പി രവീന്ദ്രന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. പൊതുപ്രവര്‍ത്തനം മാനുഷിക മൂല്യങ്ങളില്‍ ഊന്നിയതായിരിക്കണമെന്നും പൊതു പ്രവര്‍ത്തകര്‍ സ്വകാര്യ സന്തോഷത്തേക്കാള്‍ സാമൂഹ്യ നന്മക്ക് മുന്‍തൂക്കം നല്കണമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട മേഘലകളിലെല്ലാം കഠിനമായി അദ്ധ്വാനിച്ച് കൊണ്ട് ഒരു വിജയം കണ്ടെത്താന്‍ വേണ്ടിയിട്ടുള്ള പ്രവര്‍ത്തനമാണ് ആര്‍.പി രവീന്ദ്രന്‍ കാഴ്ചവെച്ചതെന്നും ജീവിതത്തില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സത്യസന്തതയും, സുതാര്യതയും പുതിയ തലമുറ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, പി.എം പ്രകാശന്‍, ഒ.എം രാജന്‍, കെ. പ്രദീപന്‍, ഷിജു കെ. ദാസ്, റഫീഖ് കല്ലേത്ത്, റഷീദ് ചെക്യാലത്ത്, ഇ.കെ ബാലന്‍, പനോട്ട് അബൂബക്കര്‍, സത്യന്‍ തെക്കയില്‍, വി.പി നസീര്‍, പി.കെ.കെ സൂപ്പി, ബേബി വേട്ടു വെഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. ഇ.ടി ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് പി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310023/the-pet-function-must-have-emphasized-human-values-mullappally-ramachandran)