---
title: "ജെആര്‍സി സ്‌കാര്‍ഫ് അണിയിക്കല്‍ ചടങ്ങ് നടത്തി പെരുവട്ടൂര്‍ എല്‍പി സ്‌കൂള്‍"
english_title: "The JRC scarf wearing ceremony was held at Peruvattur LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310055/the-jrc-scarf-wearing-ceremony-was-held-at-peruvattur-lp-school"
published_at: "2025-08-21T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6f37f73bed_rwe.jpg"
keywords: []
---

# ജെആര്‍സി സ്‌കാര്‍ഫ് അണിയിക്കല്‍ ചടങ്ങ് നടത്തി പെരുവട്ടൂര്‍ എല്‍പി സ്‌കൂള്‍

> **Lead Summary:** **പെരുവട്ടൂര്‍: **പെരുവട്ടൂര്‍ എല്‍പി. സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് (ജെആര്‍സി) യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതിയ യൂണിറ്റ് രൂപീകരണവും സ്‌കാര്‍ഫ് അണിയിക്കല്‍ ചടങ്ങും നടന്നു. ചടങ്ങ് റെഡ് ക്രോസ് താലൂക്ക് വൈസ് ചെയര്‍മാന്‍ സി. ബാലന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പെരുവട്ടൂര്‍: **പെരുവട്ടൂര്‍ എല്‍പി. സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് (ജെആര്‍സി) യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതിയ യൂണിറ്റ് രൂപീകരണവും സ്‌കാര്‍ഫ് അണിയിക്കല്‍ ചടങ്ങും നടന്നു. ചടങ്ങ് റെഡ് ക്രോസ് താലൂക്ക് വൈസ് ചെയര്‍മാന്‍ സി. ബാലന്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യം, സേവനം, സൗഹൃദം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ജെആര്‍സി കുട്ടികളില്‍ സേവന മനോഭാവവും സാമൂഹിക ഉത്തരവാദിത്വ ബോധവും പരസ്പര സഹകരണ മനോഭാവവും വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ വിശദീകരിച്ചു. സ്‌കാര്‍ഫ് അണിയിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് ജെആര്‍സി യുടെ ചരിത്രവും പ്രവര്‍ത്തന മേഖലകളും പരിചയപ്പെടുത്തി.

പ്രധാനാധ്യാപിക സി.കെ. ഇന്ദിര സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്ത് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ടി.പി. ഷിജു, എംപിടിഎ പ്രസിഡന്റ് അഡ്വ. ആതിര, അധ്യാപകരായ എന്‍.കെ. രാജഗോപാലന്‍, സിറാജ് ഇയ്യഞ്ചേരി, കെ. ഉഷശ്രീ, ആര്‍.കെ. നൗഷാദ്, പി. ബാസില്‍, ബിന്‍സി ബാലന്‍, വി. നിഷിധ, ഷിജിന തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് ജെആര്‍സി കൗണ്‍സിലര്‍ അതുല്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310055/the-jrc-scarf-wearing-ceremony-was-held-at-peruvattur-lp-school)