---
title: "യൂണിറ്റ് കണ്‍വെന്‍ഷനും കുടുംബ സംഗമവും ഓണാഘോഷവും ആഘോഷമാക്കി"
english_title: "The unit convention and family gathering celebrated the Onam festival at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310063/the-unit-convention-and-family-gathering-celebrated-the-onam-festival-at-perambra"
published_at: "2025-08-21T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a71e179c3b2_qwe.JPG"
keywords: []
---

# യൂണിറ്റ് കണ്‍വെന്‍ഷനും കുടുംബ സംഗമവും ഓണാഘോഷവും ആഘോഷമാക്കി

> **Lead Summary:** **പേരാമ്പ്ര **: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷനും കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷനും കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.

പേരാമ്പ്ര പൊന്‍പറ ഹില്‍സ്സില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വി.കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഗഫൂര്‍ രാജധാനി, രഘൂത്തമന്‍, ബി.എം മുഹമ്മത്, വി.പി സത്യനാഥന്‍, സീമ ശിവദാസന്‍, ഷാജു ഹൈ ലൈറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി സത്യന്‍ സ്‌നേഹ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി. ശ്രീനി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാ കായിക മത്സരങ്ങള്‍ നടന്നു. മത്സര വിജയികള്‍ക്കും നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മിനി പൊന്‍പറ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310063/the-unit-convention-and-family-gathering-celebrated-the-onam-festival-at-perambra)