---
title: "മാവേലിക്കസ് 2025: മെഗാ പൂക്കളമത്സരത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു"
english_title: "Mavelikus 2025: Registration for the Mega Flower Competition has begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310086/mavelikus-2025-registration-for-the-mega-flower-competition-has-begun"
published_at: "2025-08-21T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a714de60bdc_2_0000_ATTACH__copy.JPG"
keywords: []
---

# മാവേലിക്കസ് 2025: മെഗാ പൂക്കളമത്സരത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാവേലിക്കസ് 2025 മെഗാ പൂക്കളമത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് 25 വരെ മാവേലിക്കസ് ആപ്പ് വഴിയാണ് ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകുക.

## Article Content

**തിരുവനന്തപുരം**: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാവേലിക്കസ് 2025 മെഗാ പൂക്കളമത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് 25 വരെ മാവേലിക്കസ് ആപ്പ് വഴിയാണ് ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകുക.

ഓഗസ്റ്റ് 31-നാണ് മത്സരം. നഗരപരിധിയിലെ നൂറോളം വേദികളിലായി 5,000 ടീമുകള്‍ പങ്കെടുക്കും. സ്‌കൂളുകള്‍, കോളേജുകള്‍, കുടുംബശ്രീ, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, വ്യാപാരി-വ്യവസായി സംഘടനകള്‍, മാധ്യമസ്ഥാപനങ്ങള്‍, സാമ്പത്തിക-സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും.

മത്സരത്തിലെ ജില്ലാതല വിജയികള്‍ക്ക് മൂന്നു ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ എന്നിങ്ങനെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് മെഗാപ്രൈസ് സമ്മാനമായി നല്‍കും. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 300 രൂപയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://linktr.ee/mavel-icuz സന്ദര്‍ശിക്കാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310086/mavelikus-2025-registration-for-the-mega-flower-competition-has-begun)