---
title: "തൊഴിലുറപ്പ് തൊഴിലാളികളെ യോഗത്തിലേക്ക് കൊണ്ടുവന്ന സംഭവം വഞ്ചനാപരം: ഐ.എന്‍.ടി.യു.സി"
english_title: "The incident of bringing MGNREGA workers to the meeting was fraudulent: INTUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310094/the-incident-of-bringing-mgnrega-workers-to-the-meeting-was-fraudulent-intuc"
published_at: "2025-08-21T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7248dc0fcb_2_0000_ATTACH__copy.JPG"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികളെ യോഗത്തിലേക്ക് കൊണ്ടുവന്ന സംഭവം വഞ്ചനാപരം: ഐ.എന്‍.ടി.യു.സി

> **Lead Summary:** **പേരാമ്പ്ര**: തൊഴിലുറപ്പ് കമ്മറ്റി എന്ന വ്യാജേന തൊഴിലുറപ്പ് തൊഴിലാളികളെ സി.ഐ.ടി.യു യോഗത്തിലേക്ക് എത്തിച്ച സംഭവം വഞ്ചനാപരവും അപലപനീയവുമാണെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി ആരോപിച്ചു.അരിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ നടന്ന സംഭവത്തില്‍, യോഗം തുടങ്ങിയപ്പോള്‍ തന്നെ തൊഴിലാളികള്‍ക്കിടയില്‍ സംശയം ഉയര്‍ന്നതായി റിപ്പോര്‍ട്ട്.

## Article Content

**പേരാമ്പ്ര**: തൊഴിലുറപ്പ് കമ്മറ്റി എന്ന വ്യാജേന തൊഴിലുറപ്പ് തൊഴിലാളികളെ സി.ഐ.ടി.യു യോഗത്തിലേക്ക് എത്തിച്ച സംഭവം വഞ്ചനാപരവും അപലപനീയവുമാണെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി ആരോപിച്ചു.അരിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ നടന്ന സംഭവത്തില്‍, യോഗം തുടങ്ങിയപ്പോള്‍ തന്നെ തൊഴിലാളികള്‍ക്കിടയില്‍ സംശയം ഉയര്‍ന്നതായി റിപ്പോര്‍ട്ട്.

വാര്‍ഡ് മെമ്പര്‍മാരോ മേറ്റ് മാരോ യോഗത്തില്‍ ഇല്ലാതിരുന്നതിനാല്‍ ആശങ്ക വര്‍ധിച്ചു. തുടര്‍ന്ന് സി.ഐ.ടി.യു നേതാവ് രാഷ്ട്രീയ പ്രസംഗം ആരംഭിച്ചതോടെ യു.ഡി.എഫ് അനുകൂല തൊഴിലാളികള്‍ യോഗം വിട്ട് പുറത്തുപോയി.പരിപാടിയില്‍ ആളെ കൂട്ടാനുള്ള ഇത്തരം ശ്രമങ്ങള്‍ സി.ഐ.ടി.യു അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിന് ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് കുറ്റിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ ചിത്തിര, രാജീവന്‍, കെ.പി.കെ.എം. എ. ജലീല്‍, മോഹനന്‍ കപ്പത്തൂര്‍, ബാബു പി.കെ., കെ. ശ്രീജ പുളിയതിങ്കല്‍, ബീന വരമ്പിച്ചേരി, വല്‍സാ രാജനായാട്ട്, ശബരീഷ് ഊരള്ളൂര്‍, ബാലകൃഷ്ണന്‍ കൈലാസം, നൗഫല്‍ ആര്‍., പി.എം. മോഹനന്‍, കുമാരന്‍ തണ്ടയില്‍ താഴെ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310094/the-incident-of-bringing-mgnrega-workers-to-the-meeting-was-fraudulent-intuc)