---
title: "ഓണക്കാലത്ത് മദ്യം–മയക്കുമരുന്ന് വ്യാപനത്തിനെതിരെ പ്രത്യേക പരിശോധന"
english_title: "Special inspection against the spread of alcohol and drugs during Onam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310097/special-inspection-against-the-spread-of-alcohol-and-drugs-during-onam"
published_at: "2025-08-21T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a806f71a0a8_wat.jpg"
keywords: []
---

# ഓണക്കാലത്ത് മദ്യം–മയക്കുമരുന്ന് വ്യാപനത്തിനെതിരെ പ്രത്യേക പരിശോധന

> **Lead Summary:** **കോഴിക്കോട്**: ഓണം ഉൾപ്പെടെ ഉത്സവസീസണിൽ മദ്യവും മയക്കുമരുന്നും വ്യാപനം തടയാൻ ജില്ല എക്‌സൈസ് ജനകീയ കമ്മിറ്റി പ്രത്യേക പരിശോധനകൾ നടത്താൻ തീരുമാനിച്ചു. പോലീസുമായി ചേർന്ന് സിന്തറ്റിക് ലഹരി വ്യാപനത്തിനെതിരെ ശക്തമായ പരിശോധനകൾ സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ അറിയിച്ചു.

## Article Content

**കോഴിക്കോട്**: ഓണം ഉൾപ്പെടെ ഉത്സവസീസണിൽ മദ്യവും മയക്കുമരുന്നും വ്യാപനം തടയാൻ ജില്ല എക്‌സൈസ് ജനകീയ കമ്മിറ്റി പ്രത്യേക പരിശോധനകൾ നടത്താൻ തീരുമാനിച്ചു. പോലീസുമായി ചേർന്ന് സിന്തറ്റിക് ലഹരി വ്യാപനത്തിനെതിരെ ശക്തമായ പരിശോധനകൾ സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ അറിയിച്ചു.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി മാഫിയകൾ തമ്പടിക്കുന്നതായി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ടും അഭിപ്രായങ്ങൾ ഉയർന്നു. ജനകീയ കമ്മിറ്റിയെ കൂടുതൽ ശക്തമാക്കാനും താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിന് സബ് കലക്ടർ എസ്. ഗൗതംരാജ് അധ്യക്ഷനായി. എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ ജിമ്മി ജോസഫ്, അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ ആർ.എൻ. ബൈജു, വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ, ജനകീയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310097/special-inspection-against-the-spread-of-alcohol-and-drugs-during-onam)