---
title: "എസ്.കെ സജീഷിന്റെ പിതാവ് കുറ്റിക്കാട്ടില്‍ കെ.കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "S.K. Sajeesh's father Kuttikattil K.K. Kunjikannan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310210/sk-sajeeshs-father-kuttikattil-kk-kunjikannan-passed-away"
published_at: "2025-08-22T12:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a81488c4d41_sajee.jpg"
keywords: []
---

# എസ്.കെ സജീഷിന്റെ പിതാവ് കുറ്റിക്കാട്ടില്‍ കെ.കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര ജിയുപി സ്‌ക്കൂള്‍ റിട്ട. അധ്യാപകന്‍ ബൈപ്പാസിന് സമീപം കുറ്റിക്കാട്ടില്‍ കെ.കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സിപിഐ എം ചിരുതകുന്ന് ബ്രാഞ്ച് അംഗവും പേരാമ്പ്രയില്‍ കേരളശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപകനും മേഖലാ കമ്മിറ്റി ഭാരവാഹിയുമായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര : പേരാമ്പ്ര ജിയുപി സ്‌ക്കൂള്‍ റിട്ട. അധ്യാപകന്‍ ബൈപ്പാസിന് സമീപം കുറ്റിക്കാട്ടില്‍ കെ.കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സിപിഐ എം ചിരുതകുന്ന് ബ്രാഞ്ച് അംഗവും പേരാമ്പ്രയില്‍ കേരളശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപകനും മേഖലാ കമ്മിറ്റി ഭാരവാഹിയുമായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ശാന്ത. മക്കൾ  എസ്.കെ സജീഷ് (കേരള ടൂറിസം ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് ലിമിറ്റഡ് ചെയര്‍മാന്‍, സിപിഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം), സജിത (കോടേരിച്ചാൽ ). മരുമക്കൾ ജ്യോൽസ്ന (കൂടരഞ്ഞി, നേഴ്സിം ട്യൂട്ടർ ബീച്ച് നേഴ്സിം സ്കൂൾ), മനോജ് (കോടേരിച്ചാൽ).

സഹോദരങ്ങൾ അമ്മാളു (പേരാമ്പ്ര), രാധ (നന്മണ്ട), കമല (കിഴക്കൻ പേരാമ്പ്ര ), രാഘവൻ (റിട്ട. ട്രഷറി ജില്ലാ ഓഫീസർ), ദാമോദരൻ (കോരൻസ് ഹോട്ടൽ), ബാലകൃഷ്ണൻ (കോരൻസ്) , സുമതി (റിട്ട. അധ്യാപിക), ബാബു രാജ് (കോരൻസ്), നിഷ (ചിങ്ങപുരം ), പരേതരായ ജാനകി (വെള്ളിയൂർ), നാരായണി, ഗോപാലൻ (റിട്ട. അധ്യാപകൻ, കിഴക്കൻ പേരാമ്പ്ര), കാർത്ത്യായനി (കിഴക്കാൻ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310210/sk-sajeeshs-father-kuttikattil-kk-kunjikannan-passed-away)