---
title: "ലോക കൊതുകു നിവാരണ ദിനത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Awareness classes were organized on World Mosquito Day at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310249/awareness-classes-were-organized-on-world-mosquito-day-at-perambra"
published_at: "2025-08-22T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a82f53df793_mod.jpg"
keywords: []
---

# ലോക കൊതുകു നിവാരണ ദിനത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ലോക കൊതുക് നിവാരണ ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ഗവ: താലൂക്ക് ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു' കൊതുകു നിവാരണവും ശുചിത്വവും' എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്പകര്‍ സന്തോഷ് കാരയാട് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കി.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ലോക കൊതുക് നിവാരണ ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ഗവ: താലൂക്ക് ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു' കൊതുകു നിവാരണവും ശുചിത്വവും' എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്പകര്‍ സന്തോഷ് കാരയാട് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കി.

ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, മലമ്പനി, മന്ത് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്ന കൊതുകുകളെ കുറിച്ചും, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊതുകുകളുടെ ആവാസ സ്ഥാനമാകുന്നതിനെ കുറിച്ചും അവ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടുന്ന മാര്‍ഗങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകര്‍ന്നു കൊടുത്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പ്രോഗാം കോര്‍ഡിനേറ്റര്‍ കെ. മിനി അക്കാദമിക് കോര്‍ഡിനേറ്റര്‍ ധന്യ ജോര്‍ജ്, ടി. ശുഹൈബ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310249/awareness-classes-were-organized-on-world-mosquito-day-at-perambra)