---
title: "തെങ്ങ്കയറ്റ തൊഴിലാളികള്‍ക്ക് 'കേരസുരക്ഷ' ഇന്‍ഷുറന്‍സ് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for 'Kerasuraksha' insurance for coconut workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310294/applications-invited-for-kerasuraksha-insurance-for-coconut-workers"
published_at: "2025-08-22T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a864aaca296_2_0000_ATTACH__copy.JPG"
keywords: []
---

# തെങ്ങ്കയറ്റ തൊഴിലാളികള്‍ക്ക് 'കേരസുരക്ഷ' ഇന്‍ഷുറന്‍സ് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്**: തെങ്ങ്കയറ്റ തൊഴിലാളികള്‍ക്കായി നാളികേര വികസന ബോര്‍ഡ് നടപ്പാക്കുന്ന 'കേരസുരക്ഷ' ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോമുകള്‍ സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാകും. അപകടങ്ങളില്‍ പെട്ടാല്‍ ആഴ്ചയില്‍ 3,500 രൂപ വീതം ആറാഴ്ച വരെ താല്‍ക്കാലിക ആശ്വാസം ലഭിക്കും. മരണാനന്തര സഹായമായി ഏഴ് ലക്ഷം രൂപയും, പൂര്‍ണ്ണ അംഗവൈകല്യം വരുമ്പോള്‍ മൂന്നര ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8891889720, 0495 2372666, 9446252689.

## Article Content

**കോഴിക്കോട്**: തെങ്ങ്കയറ്റ തൊഴിലാളികള്‍ക്കായി നാളികേര വികസന ബോര്‍ഡ് നടപ്പാക്കുന്ന 'കേരസുരക്ഷ' ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോമുകള്‍ സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാകും. അപകടങ്ങളില്‍ പെട്ടാല്‍ ആഴ്ചയില്‍ 3,500 രൂപ വീതം ആറാഴ്ച വരെ താല്‍ക്കാലിക ആശ്വാസം ലഭിക്കും. മരണാനന്തര സഹായമായി ഏഴ് ലക്ഷം രൂപയും, പൂര്‍ണ്ണ അംഗവൈകല്യം വരുമ്പോള്‍ മൂന്നര ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8891889720, 0495 2372666, 9446252689.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310294/applications-invited-for-kerasuraksha-insurance-for-coconut-workers)