---
title: "സീനിയര്‍ സിറ്റിസണ്‍സ് ദിനാചരണത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ഫാഷന്‍ ഷോ"
english_title: "Senior Citizens' Fashion Show on Senior Citizens' Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310301/senior-citizens-fashion-show-on-senior-citizens-day"
published_at: "2025-08-22T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a872ed7dd25_2_0000_ATTACH__copy.JPG"
keywords: []
---

# സീനിയര്‍ സിറ്റിസണ്‍സ് ദിനാചരണത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ഫാഷന്‍ ഷോ

> **Lead Summary:** **കോഴിക്കോട്**: ലോക സീനിയര്‍ സിറ്റിസണ്‍സ് ദിനത്തോടനുബന്ധിച്ച് മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ ആസ്റ്റര്‍ റെസ്പെക്ട് ന്റെ സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ മുതിര്‍ന്ന പൗരന്മാരുടെ ഫാഷന്‍ ഷോ സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്**: ലോക സീനിയര്‍ സിറ്റിസണ്‍സ് ദിനത്തോടനുബന്ധിച്ച് മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ ആസ്റ്റര്‍ റെസ്പെക്ട് ന്റെ സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ മുതിര്‍ന്ന പൗരന്മാരുടെ ഫാഷന്‍ ഷോ സംഘടിപ്പിച്ചു.

പ്രിയപ്പെട്ടവരുടെ കൈപിടിച്ച് റാമ്പില്‍ നടന്നെത്തിയ മുതിര്‍ന്നവര്‍ക്ക് കാണികള്‍ ആവേശപൂര്‍വ്വം കൈയ്യടി നല്‍കി വരവേറ്റു. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലാത്ത സമൂഹം സൃഷ്ടിക്കുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മിംസ് ഹോള്‍ ടൈം ഡയറക്ടര്‍ ഡോ. പി.എം. ഹംസ വ്യക്തമാക്കി. ഇത്തരം പരിപാടികള്‍ മുതിര്‍ന്നവരുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്നവരെ ഉപേക്ഷിക്കപ്പെടുന്ന സാമൂഹിക സാഹചര്യത്തില്‍ അവരെ ബഹുമാനിക്കുകയും, അവരുടെ സംഭാവനകളെ ആദരിക്കുകയും ചെയ്യാനാണ് ആസ്റ്റര്‍ റെസ്പെക്ട് കമ്മ്യൂണിറ്റി രൂപീകരിച്ചതെന്ന് പ്രോഗ്രാം ഡയറക്ടര്‍ ഡോ. നദീം റഹ്‌മാന്‍ പറഞ്ഞു. സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ആസ്റ്റര്‍ മിംസ് എല്ലാ പിന്തുണയും നല്‍കുമെന്നും സി.ഒ.ഒ ലുഖ്മാന്‍ പൊന്‍മാടത്ത് അറിയിച്ചു.നൂറോളം മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്ത ചടങ്ങില്‍ സി.എം.എസ് ഡോ. അബ്രഹാം മാമന്‍, ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫല്‍ ബഷീര്‍, ഡോ. രമേശ് ഭാസി, ഡോ. പ്രീത രമേഷ്, ബ്രിജു മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്:ലോക സീനിയര്‍ സിറ്റിസണ്‍സ് ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നടന്ന മുതിര്‍ന്ന പൗരന്മാരുടെ ഫാഷന്‍ ഷോയില്‍ നിന്ന്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310301/senior-citizens-fashion-show-on-senior-citizens-day)