---
title: "രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പ്രതിഷേധവുമായി മഹിളാ അസോസിയേഷന്‍"
english_title: "Women’s Association protests against Rahul Mankootam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310405/womens-association-protests-against-rahul-mankootam"
published_at: "2025-08-23T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a95f1514ce0_ewr.JPG"
keywords: []
---

# രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പ്രതിഷേധവുമായി മഹിളാ അസോസിയേഷന്‍

> **Lead Summary:** **വെളളിയൂര്‍:** യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നൊച്ചാട് സൗത്ത്, നോര്‍ത്ത് വില്ലേജ് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തില്‍ വെള്ളിയൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.

## Article Content

**വെളളിയൂര്‍:** യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നൊച്ചാട് സൗത്ത്, നോര്‍ത്ത് വില്ലേജ് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തില്‍ വെള്ളിയൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ കയറിച്ചെന്ന് പരിചയപ്പെടുക, വളച്ചെടുക്കുക, പ്രണയിക്കുന്നുവെന്ന് വരുത്തുക, വിവാഹ വാഗ്ദാനം നല്‍കി പിന്നീട് ലൈംഗികമായി പീഡിപ്പിക്കുക, അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുക എന്നീ ഗുരുതര കുറ്റങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടം കുടുങ്ങിയിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

ജനപ്രതിനിധിയായ ഒരാള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് കേരള സമൂഹത്തിന് നാണക്കേടാണ്. ഇനിയും ഇദ്ദേഹത്തിന് പൊതുപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല' എന്ന് മഹിളാ അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.

പ്രകടനത്തിന് ഏരിയ കമ്മിറ്റി അംഗങ്ങളായ പാത്തുമ്മ, ശോഭന വൈശാഖ്, പ്രഭ ശങ്കര്‍, സിന്ധു, എം.കെ സലില എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310405/womens-association-protests-against-rahul-mankootam)