---
title: "മേപ്പയ്യൂറില്‍ സി.ഡി.എസ് അഴിമതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു"
english_title: "Comprehensive investigation demanded in CDS corruption case in Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310497/comprehensive-investigation-demanded-in-cds-corruption-case-in-meppayur"
published_at: "2025-08-23T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9d4131cca6_2_0000_ATTACH__copy.JPG"
keywords: []
---

# മേപ്പയ്യൂറില്‍ സി.ഡി.എസ് അഴിമതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്-ല്‍ നടന്നതായി ആരോപിക്കുന്ന അഴിമതിയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. അന്വേഷണം സി.ഡി.എസ് ചെയര്‍പേഴ്‌സണെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാണ് നടത്തേണ്ടതെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്-ല്‍ നടന്നതായി ആരോപിക്കുന്ന അഴിമതിയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. അന്വേഷണം സി.ഡി.എസ് ചെയര്‍പേഴ്‌സണെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാണ് നടത്തേണ്ടതെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്യാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷനായി. ടി.കെ.എ. ലത്തീഫ്, എം.എം. അഷറഫ്, കെ.എം.എ. അസീസ്, ടി.എം. അബ്ദുല്ല, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, ഐ.ടി. അബ്ദുസലാം, ടി.കെ. അബ്ദുറഹിമാന്‍, കീപ്പോട്ട് പി. മൊയ്തി, വി. മുജീബ്, കെ.എം. കുഞ്ഞമ്മദ് മദനി, കെ.പി. മൊയ്തി, കെ.കെ. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310497/comprehensive-investigation-demanded-in-cds-corruption-case-in-meppayur)