---
title: "ഹസ്ത സ്‌നേഹവീട് സമര്‍പ്പണം ആഗസ്റ്റ് 26 ന്"
english_title: "hastha snehaveed dedication on August 26"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310615/hastha-snehaveed-dedication-on-august-26"
published_at: "2025-08-24T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aad58cc3788_aewq.JPG"
keywords: []
---

# ഹസ്ത സ്‌നേഹവീട് സമര്‍പ്പണം ആഗസ്റ്റ് 26 ന്

> **Lead Summary:** പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച അഞ്ച് സ്നേഹ വീടുകള്‍ യാഥാര്‍ഥ്യമായി. ജീവിതത്തിന്റെ സങ്കീര്‍ണമായ സാഹചര്യങ്ങളാല്‍ ജീവിതം കൈവിട്ടുപോയ അഞ്ചു കുടുംബങ്ങള്‍ക്കാണ് ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയൊരുക്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച അഞ്ച് സ്നേഹ വീടുകള്‍ യാഥാര്‍ഥ്യമായി. ജീവിതത്തിന്റെ സങ്കീര്‍ണമായ സാഹചര്യങ്ങളാല്‍ ജീവിതം കൈവിട്ടുപോയ അഞ്ചു കുടുംബങ്ങള്‍ക്കാണ് ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയൊരുക്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്നേഹവും കരുതലും നല്‍കി തിരുത്തി എഴുതേണ്ട സാമൂഹ്യ പരിസരങ്ങളാണ് നമുക്ക് ചുറ്റും സമൂഹത്തിലെ നിറം മങ്ങിയ നിരവധി കാഴ്ചകളാണ് സ്‌നേഹവീട് എന്ന ആശയത്തിലേക്ക് നയിച്ചത്.

മാറാരോഗങ്ങള്‍ക്ക് അടിമപെട്ടവര്‍, വൈധവ്യം കൊണ്ട് ഒറ്റപെട്ടുപോയവര്‍, പൊടുന്നനെ വന്ന രോഗങ്ങള്‍കൊണ്ട് ഒരു മുറിയിലെ കട്ടിലിലേക്ക് ലോകം ചുരുങ്ങിപോയവര്‍, വിവാഹ പ്രായം കഴിഞ്ഞ ഭവനരഹിതര്‍ ഇങ്ങനെ സങ്കീര്‍ണതകളില്‍ ജീവിക്കുന്ന അഞ്ചു കുടുംബങ്ങള്‍ക്കാണ് ഹസ്ത സ്‌നേഹവീട് നല്‍കി തണലൊരുക്കുന്നത്.

5 ഹസ്ത സ്നേഹവീടുകളുടെ താക്കോല്‍ കൈമാറല്‍ ഒറ്റ വേദിയില്‍ വെച്ച് നടക്കുന്നു. 2025 ആഗസ്ത് 26 ഉച്ചക്ക് 2.30 ന് ആര്‍.പി രവീന്ദ്രന്‍ നഗര്‍ (പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഹാള്‍) വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വടകര എംപി ഷാഫി പറമ്പില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

അഡ്വ ടി സിദ്ദിഖ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ആദരിക്കല്‍ ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ നിര്‍വഹിക്കും. അഡ്വ പി.എം നിയാസ്, അഡ്വ കെ ജയന്ത്, എന്‍ സുബ്രമണ്യന്‍, കെ.എം അഭിജിത്ത്, കെ ബാലനാരായണന്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത്, ഡയറക്ടര്‍മാരായ വി.വി. ദിനേശന്‍, ഷിജു. കെ. ദാസ്, പി.എം പ്രകാശന്‍, പി.സി. കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310615/hastha-snehaveed-dedication-on-august-26)