---
title: "കര്‍ഷകര്‍ എന്നും ബിജെപിക്ക് ഒപ്പം; കര്‍ഷക മോര്‍ച്ച "
english_title: "Farmers always with BJP; Karshaka Morcha perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31065/farmers-always-with-bjp-karshaka-morcha-perambra"
published_at: "2022-03-11T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b00c22135d_0000 WATERMARK.jpg"
keywords: []
---

# കര്‍ഷകര്‍ എന്നും ബിജെപിക്ക് ഒപ്പം; കര്‍ഷക മോര്‍ച്ച 

> **Lead Summary:** ** പേരാമ്പ്ര: **കര്‍ഷകര്‍ എന്നും ബിജെപിക്ക് ഒപ്പമാണെന്നും അവരെ രക്ഷിക്കാന്‍ ബിജെപിക്കെ കഴിയൂ എന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍ നായര്‍ പറഞ്ഞു. കേരളത്തിലുടനീളം കര്‍ഷക മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കര്‍ഷക കൂട്ടായ്മയുടെ വടകര മേഖലാ സമ്മേളനം പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

** പേരാമ്പ്ര: **കര്‍ഷകര്‍ എന്നും ബിജെപിക്ക് ഒപ്പമാണെന്നും അവരെ രക്ഷിക്കാന്‍ ബിജെപിക്കെ കഴിയൂ എന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍ നായര്‍ പറഞ്ഞു. കേരളത്തിലുടനീളം കര്‍ഷക മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കര്‍ഷക കൂട്ടായ്മയുടെ വടകര മേഖലാ സമ്മേളനം പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ എന്നും ബിജെപിക്കൊപ്പമെന്ന് തെളിയിച്ചതാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നും കേരളത്തിലെ കര്‍ഷകരെ വഞ്ചിക്കാന്‍ ഇടത് പക്ഷത്തിന് സാധിക്കില്ല എന്നും കര്‍ഷക കൂട്ടായ്മയിലൂടെ കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി. മുരളി അധ്യക്ഷത വഹിച്ചു. വാസുദേവന്‍ നമ്പൂതിരി, സദാനന്തന്‍ ആയാടത്തില്‍ കെ.കെ. രാജീവന്‍, കെ.കെ. രജീഷ്, ബിനീഷ് എടവരാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31065/farmers-always-with-bjp-karshaka-morcha-perambra)