---
title: "കിച്ചണ്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി പരിശീലനം നല്‍കി"
english_title: "Kitchen fire and safety training provided"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310660/kitchen-fire-and-safety-training-provided"
published_at: "2025-08-24T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab10d133e33_2_0000_ATTACH__copy.JPG"
keywords: []
---

# കിച്ചണ്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി പരിശീലനം നല്‍കി

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന പാചക തൊഴിലാളികള്‍ക്കായി കിച്ചണ്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ശനിയാഴ്ച ചെറുവാളൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ വച്ച് നടന്നു.പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എ.ഇ.ഒ. പ്രമോദ് കുമാര്‍ കെ.വി. അധ്യക്ഷനായിരുന്നു. നൂണ്‍മീല്‍ ഓഫീസര്‍ അനില്‍കുമാര്‍ എ. സ്വാഗതം പറഞ്ഞു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന പാചക തൊഴിലാളികള്‍ക്കായി കിച്ചണ്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ശനിയാഴ്ച ചെറുവാളൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ വച്ച് നടന്നു.പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എ.ഇ.ഒ. പ്രമോദ് കുമാര്‍ കെ.വി. അധ്യക്ഷനായിരുന്നു. നൂണ്‍മീല്‍ ഓഫീസര്‍ അനില്‍കുമാര്‍ എ. സ്വാഗതം പറഞ്ഞു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വിമല്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ റജി എന്‍.കെ., വസന്ത എന്‍. എന്നിവര്‍ വിവിധ ക്ലാസുകള്‍ കൈകാര്യം ചെയ്തു. എല്‍പിജി സിലിണ്ടറുകളുടെ അപകട സാധ്യതകളും മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നല്‍കി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സതീശന്‍ എം. ആശംസകള്‍ അര്‍പ്പിച്ചു. എച്ച്.എം. ഫോറം കണ്‍വീനര്‍ സജീവന്‍ കെ. നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310660/kitchen-fire-and-safety-training-provided)