---
title: "എ.ഐ.വൈ.എഫ്. പ്രതിഷേധ മാര്‍ച്ച് വടകരയില്‍"
english_title: "AIYF protest march in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310662/aiyf-protest-march-in-vadakara"
published_at: "2025-08-24T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abfe6e28586_rahum.JPG"
keywords: []
---

# എ.ഐ.വൈ.എഫ്. പ്രതിഷേധ മാര്‍ച്ച് വടകരയില്‍

> **Lead Summary:** വടകര : പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടം രാജിവെക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. വടകര എം.പി. ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ലൈംഗിക വിവാദത്തില്‍പ്പെട്ട രാഹുലിനെ സംരക്ഷിച്ച ഷാഫി പറമ്പില്‍ എം.പിയുടെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ സംഘടിപ്പിച്ച മാര്‍ച്ചിനിടെ പോലീസ് തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ ഉണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുതള്ളും നടന്നു.

## Article Content

വടകര : പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടം രാജിവെക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. വടകര എം.പി. ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ലൈംഗിക വിവാദത്തില്‍പ്പെട്ട രാഹുലിനെ സംരക്ഷിച്ച ഷാഫി പറമ്പില്‍ എം.പിയുടെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ സംഘടിപ്പിച്ച മാര്‍ച്ചിനിടെ പോലീസ് തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ ഉണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുതള്ളും നടന്നു.

ജില്ലാ പ്രസിഡന്റ് അഡ്വ. റിയാസ് അഹമ്മദ് എ.ടി. അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രാഹുല്‍ മാങ്കൂട്ടം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും എം.എല്‍.എ സ്ഥാനം രാജിവെക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

സി.പി.ഐ. മണ്ഡലം സെക്രട്ടറി എന്‍.എം. ബിജു, സി.കെ. ബിജിത്ത്ലാല്‍, ധനേഷ് കാരയാട്, ശ്രീജിത്ത് പി.പി., റിജേഷ് കുമാര്‍, ജിജോയ് അവള, കെ. സുജിത്, വൈശാഖ് കല്ലാച്ചി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310662/aiyf-protest-march-in-vadakara)