---
title: "ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോര്‍മുനയും പ്രതീക്ഷയുമാണ് രാഹുല്‍ ഗാന്ധി; ഷാഫി പറമ്പില്‍ എം.പി "
english_title: "Rahul Gandhi is the embodiment of the struggle and hope of Indian democracy; Shafi Parambil mp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310689/rahul-gandhi-is-the-embodiment-of-the-struggle-and-hope-of-indian-democracy-shafi-parambil-mp"
published_at: "2025-08-24T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab3fae0c9c9_shafi.JPG"
keywords: []
---

# ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോര്‍മുനയും പ്രതീക്ഷയുമാണ് രാഹുല്‍ ഗാന്ധി; ഷാഫി പറമ്പില്‍ എം.പി 

> **Lead Summary:** **പന്തിരിക്കര**: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അഴിമതിക്കും ദുർഭരണത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ ജാഥക്ക് പന്തിരിക്കരയില്‍ സമാപനമായി. ഇന്ന് കാലത്ത് കല്ലൂരിൽ നിന്നാരംഭിച്ച ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് പന്തിരിക്കരയിൽ സമാപിച്ചത്.

## Article Content

**പന്തിരിക്കര**: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അഴിമതിക്കും ദുർഭരണത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ ജാഥക്ക് പന്തിരിക്കരയില്‍ സമാപനമായി. ഇന്ന് കാലത്ത് കല്ലൂരിൽ നിന്നാരംഭിച്ച ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് പന്തിരിക്കരയിൽ സമാപിച്ചത്.

സമാപന സമ്മേളനം കെപിസിസി ഉപാധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം ചെയ്തു. രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഇലക്ഷന്‍ കമ്മീഷനോ അമിത് ഷാക്കോ മോദിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടു കൊള്ളക്കാര്‍ തെരഞ്ഞടുപ്പിനെ അട്ടിമറിച്ചതിനെ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ച ചോദ്യം ചെയ്ത തെരഞ്ഞെടുപ്പു കമ്മീഷനെ പേടിക്കുന്നതല്ല ആ സിരകളില്‍ ഓടുന്ന രക്തം വേറയാണെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ ബിജെ പിയുടെ അടിമകളാണെന്നും ഷാഫി കുറ്റപ്പെടുത്തി.

കെ.കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഇ.വി രാമചന്ദ്രന്‍, മുനീര്‍ എരവത്ത്, കെ.കെ. വിനോദന്‍, കെ. മധു കൃഷ്ണന്‍, മൂസ കോത്തമ്പ്ര, എസ്. സുനന്ദ്, എന്‍.പി. വിജയന്‍, വി.ബി രാജേഷ്, ഇ.ടി. സത്യന്‍, കെ.ടി. ലത്തീഫ്, എം. സൈറാബാനു, പ്രകാശന്‍ കന്നാട്ടി, ഇ.ടി. സരീഷ്, സത്യന്‍ കല്ലൂര്‍, വിനോദന്‍ കല്ലൂര്‍, അരുണ്‍ പെരുവന, കെ. സുവര്‍ണ്ണ, പി.കെ. കൃഷ്ണഭാസ്, കെ.കെ. അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം ശങ്കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ജാഥ ലീഡര്‍ വി.പി. ഇബ്രാഹിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310689/rahul-gandhi-is-the-embodiment-of-the-struggle-and-hope-of-indian-democracy-shafi-parambil-mp)