---
title: "യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് സമാശ്വാസമായി മുസ്ലിം ലീഗ് നേതാക്കള്‍ "
english_title: "Muslim League leaders offer condolences to students returning from battlefield perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31071/muslim-league-leaders-offer-condolences-to-students-returning-from-battlefield-perambra"
published_at: "2022-03-11T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b096881d91_0000 WATERMARK.jpg"
keywords: []
---

# യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് സമാശ്വാസമായി മുസ്ലിം ലീഗ് നേതാക്കള്‍ 

> **Lead Summary:** **പേരാമ്പ്ര: **യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ കര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സമാശ്വാസമായി മുസ്ലിം ലീഗ് നേതാക്കള്‍ വീടുകളിലെത്തി.

## Article Content

**പേരാമ്പ്ര: **യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ കര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സമാശ്വാസമായി മുസ്ലിം ലീഗ് നേതാക്കള്‍ വീടുകളിലെത്തി.

പേരാമ്പ്ര പാണ്ടിക്കോട് സ്വദേശികളായ ഡോ: എം.പി. അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് ദാനിഷ്, കെ.കെ. അഷ്‌റഫിന്റെ മകള്‍ ഷര്‍ഫിന എന്നിവരെ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്, നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ. മുനീര്‍, പഞ്ചായത്ത് പ്രസിഡന്റ് പുതുക്കുടി അബ്ദുറഹിമാന്‍, ശാഖ സെക്രട്ടറി പി.കെ. റഷീദ്, എ.പി. കുഞ്ഞമ്മദ്, ടി.പി. സലാം എന്നിവരുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് നേതൃസംഘം വീടുകളിലെത്തി ഉപഹാരം നല്‍കി സന്തോഷം പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31071/muslim-league-leaders-offer-condolences-to-students-returning-from-battlefield-perambra)