---
title: "ബി. നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ച് മാനവ കലാവേദി "
english_title: "B. Narayanan memorial organized by Manava Kalavedi at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310790/b-narayanan-memorial-organized-by-manava-kalavedi-at-avala"
published_at: "2025-08-25T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac24c7131a7_avala.jpg"
keywords: []
---

# ബി. നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ച് മാനവ കലാവേദി 

> **Lead Summary:** **ആവള: **ആവള-കുട്ടോത്ത് പ്രദേശത്തെ കലാ - സാംസ്‌കാരിക പ്രവര്‍ത്തകനും പാമ്പിരികുന്ന് എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായിരുന്ന ബി. നാരായണന്റെ ആറാം ചരമവാര്‍ഷിക ദിനാചരണം ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു.

## Article Content

**ആവള: **ആവള-കുട്ടോത്ത് പ്രദേശത്തെ കലാ - സാംസ്‌കാരിക പ്രവര്‍ത്തകനും പാമ്പിരികുന്ന് എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായിരുന്ന ബി. നാരായണന്റെ ആറാം ചരമവാര്‍ഷിക ദിനാചരണം ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു.

കലാവേദി പ്രസിഡന്റ് പി.സി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. കൊയിലോത്ത് ശ്രീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുനിത പി ശ്രീപദം, ടി.എം. രാഘവക്കുറുപ്പ്, വല്‍സലാദേവി, പി.എം. കുഞ്ഞിക്കേളപ്പന്‍, പ്രകാശന്‍ കൊറ്റോത്ത്, സി.എം. ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310790/b-narayanan-memorial-organized-by-manava-kalavedi-at-avala)