---
title: "കേരളോത്സവം പരിഷ്‌കരിച്ച് നടപ്പിലാക്കണം; വല്‍സന്‍ എടക്കോടന്‍"
english_title: "Kerala Festival should be reformed and implemented; Valsan Edakodan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310802/kerala-festival-should-be-reformed-and-implemented-valsan-edakodan"
published_at: "2025-08-25T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac2c474d7f1_aswe.jpg"
keywords: []
---

# കേരളോത്സവം പരിഷ്‌കരിച്ച് നടപ്പിലാക്കണം; വല്‍സന്‍ എടക്കോടന്‍

> **Lead Summary:** **പേരാമ്പ്ര: **കാണികളോ കളിക്കാരോ ഇല്ലാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെറും പാഴ് ചിലവായി മാറിയ കേരളോത്സവം നിര്‍ത്തിവെക്കുകയോ പരിഷ്‌കരിച്ച രീതിയില്‍ തുടരുകയോ ചെയ്യണമെന്ന് കേരള നാടക പ്രവര്‍ത്തക സംഘം പ്രസിഡന്റ് വല്‍സന്‍ എടക്കോടന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **കാണികളോ കളിക്കാരോ ഇല്ലാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെറും പാഴ് ചിലവായി മാറിയ കേരളോത്സവം നിര്‍ത്തിവെക്കുകയോ പരിഷ്‌കരിച്ച രീതിയില്‍ തുടരുകയോ ചെയ്യണമെന്ന് കേരള നാടക പ്രവര്‍ത്തക സംഘം പ്രസിഡന്റ് വല്‍സന്‍ എടക്കോടന്‍ ആവശ്യപ്പെട്ടു.

ഗ്രാമീണ കലാസമിതികള്‍ സജീവമായിരുന്ന കാലത്ത് കേരളോത്സവം ആഘോഷപൂര്‍വ്വമായി നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി അത്തരം സമിതികളും ക്ലബ്ബുകളും അപൂര്‍വ്വം സ്ഥലങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എങ്കിലും അവരും കേരളോത്സവം നടത്തിപ്പ് ഏറ്റെടുക്കാന്‍ മടിക്കുന്നത് കാരണം വഴിപാട് പോലെയാണ് പഞ്ചായത്ത് തലങ്ങളില്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ - സംസ്ഥാന തല മത്സരത്തിന് അനുവദിക്കുന്ന വലിയ തുക വെറും ധൂര്‍ത്തായി മാറുകയും ചെയ്യുന്നുവെന്നും വാര്‍ഡുകള്‍ തമ്മിലുള്ള മത്സരമായി തുടങ്ങി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ പോയിന്റ് നേടുന്ന വാര്‍ഡ് ,പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, എന്നീ ക്രമത്തില്‍ മികച്ച രീതിയിലുള്ള സമ്മാനങ്ങള്‍ നല്‍കി പരിഷ്‌കരിച്ചാല്‍ കേരളോത്സവത്തെ കഴിഞ്ഞകാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഇത് സംബന്ധിച്ച് സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310802/kerala-festival-should-be-reformed-and-implemented-valsan-edakodan)