---
title: "ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ പൊന്നോണം സെലബ്രേഷന് തുടക്കമായി "
english_title: "Ponnonam Celebration begins at perambra Diya Gold and Diamonds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310849/ponnonam-celebration-begins-at-perambra-diya-gold-and-diamonds"
published_at: "2025-08-25T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac51640ab85_diyaaa.jpg"
keywords: []
---

# ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ പൊന്നോണം സെലബ്രേഷന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ കേരളത്തിലെ മുഴുവന്‍ ഷോറൂമുകളിലും ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ നീണ്ടുനില്‍ക്കുന്ന പൊന്നോണം സെലബ്രേഷന് ഇന്ന് തുടക്കമായി.

## Article Content

**പേരാമ്പ്ര: **ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ കേരളത്തിലെ മുഴുവന്‍ ഷോറൂമുകളിലും ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ നീണ്ടുനില്‍ക്കുന്ന പൊന്നോണം സെലബ്രേഷന് ഇന്ന് തുടക്കമായി.

ഈ പൊന്നോണത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ഏവര്‍ക്കും കൈനിറയെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ദിയ ഗോള്‍ഡ് ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവിധതരം ഡിസൈനില്‍ തീര്‍ത്ത സ്വര്‍ണാഭരണവും 18 കാരറ്റ് ഡയമണ്ട് ലൈറ്റ് വൈറ്റ് ആഭരണങ്ങളുടെ അതിവിപുലമായ സെലക്ഷനുകളും ഈ പൊന്നോണം ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നു.

പേരാമ്പ്ര ഷോറൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ എംഡി ഷഫിഖ് പൈങ്ങാറ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി നാസര്‍, മദര്‍ബോര്‍ഡ് അംഗങ്ങളായ കെ.ടി.കെ അമ്മദ്, കെ.ടി.കെ അബ്ദുറഹ്‌മാന്‍, ടി.കെ അഷറഫ്, അനുഷ മാസ്റ്റേഴ്സ്, മൂസ, സി.എം അഹമ്മദ് കോയ, ഹമീദ് വെള്ളിയൂര്‍, ആനന്ദ് ലാലു, ഷോറൂം ഡയറക്ടര്‍മാരായ എം.ടി അബ്ദുള്‍ ജലീല്‍, മണ്‍സൂര്‍ അടിയാണ്ടി, എ.വി അബൂബക്കര്‍, സാബിക്, റിഷാദ്, കെ.പി വിനീത്, യു.കെ വൈഷ്ണവ് തുടങ്ങിയവരും ചേര്‍ന്ന് കേക്ക് മുറിച്ച് പൊന്നോണം സെലിബ്രേഷന് തുടക്കം കുറിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310849/ponnonam-celebration-begins-at-perambra-diya-gold-and-diamonds)