---
title: "കപ്പ കൃഷിയുമായി വന്മുകം എളമ്പിലാട് സ്‌കൂളിലെ കുട്ടി കര്‍ഷകര്‍"
english_title: "Child farmers at Vanmukham Elampiladu School with kappa cultivation chingapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31089/child-farmers-at-vanmukham-elampiladu-school-with-kappa-cultivation-chingapuram"
published_at: "2022-03-11T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b2502df5fa_0000 WATERMARK.jpg"
keywords: []
---

# കപ്പ കൃഷിയുമായി വന്മുകം എളമ്പിലാട് സ്‌കൂളിലെ കുട്ടി കര്‍ഷകര്‍

> **Lead Summary:** ** ചിങ്ങപുരം: **വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ കുട്ടികര്‍ഷകരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പറമ്പില്‍ കപ്പ കൃഷിക്ക് തുടക്കമായി. ആറ് മാസം കൊണ്ട് വിളവെടുക്കാവുന്ന കല്‍പ്പക ഇനത്തില്‍ പെട്ട തണ്ട് ഉപയോഗിച്ചാണ് കൃഷി തുടങ്ങിയത്.

## Article Content

** ചിങ്ങപുരം: **വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ കുട്ടികര്‍ഷകരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പറമ്പില്‍ കപ്പ കൃഷിക്ക് തുടക്കമായി. ആറ് മാസം കൊണ്ട് വിളവെടുക്കാവുന്ന കല്‍പ്പക ഇനത്തില്‍ പെട്ട തണ്ട് ഉപയോഗിച്ചാണ് കൃഷി തുടങ്ങിയത്.

മൂടാടി കൃഷി ഓഫീസര്‍ കെ.വി. നൗഷാദ് കപ്പ തണ്ട് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എം. ഷൈബി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക എന്‍.ടി.കെ. സീനത്ത്, സ്‌കൂള്‍ ലീഡര്‍ എ.ആര്‍. അമേയ, എസ്ആര്‍ജി കണ്‍വീനര്‍ പി.കെ. അബ്ദുറഹ്മാന്‍, പി. നൂറുല്‍ഫിദ, വി.ടി. ഐശ്വര്യ, തനിഷ്‌ക് ചാത്തോത്ത്, സഞ്ജയ് ഷാജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31089/child-farmers-at-vanmukham-elampiladu-school-with-kappa-cultivation-chingapuram)