---
title: "തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി കേരളക്കര"
english_title: "Kerala is getting ready to welcome Thiruvonam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310949/kerala-is-getting-ready-to-welcome-thiruvonam"
published_at: "2025-08-26T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad360f430fa_atham.JPG"
keywords: []
---

# തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി കേരളക്കര

> **Lead Summary:** പേരാമ്പ്ര: കേരളക്കര കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പതിനൊന്ന് ദിവസം മാത്രം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ ചൊല്ല്. എന്നാല്‍ ഇത്തവണ രണ്ടു ദിനം ചിത്തിര നാള്‍ വരുന്നതുകൊണ്ട് അത്തം കഴിഞ്ഞ് പതിനൊന്നാം നാളിലാണ് തിരുവോണം.

## Article Content

പേരാമ്പ്ര: കേരളക്കര കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പതിനൊന്ന് ദിവസം മാത്രം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ ചൊല്ല്. എന്നാല്‍ ഇത്തവണ രണ്ടു ദിനം ചിത്തിര നാള്‍ വരുന്നതുകൊണ്ട് അത്തം കഴിഞ്ഞ് പതിനൊന്നാം നാളിലാണ് തിരുവോണം.

അത്തം മുതല്‍ ഉത്രാടം വരെ പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് ഓണച്ചന്തകളും ആരംഭിക്കുകയാണ്. പൂക്കളുടെ മണവും, കുട്ടികളുടെ ചിരിയും, നാട്ടിൻപുറത്തിൻ്റെ സമാധാനവും ഒന്നിച്ചുചേർന്ന് ഒരു അതുല്യമായ അനുഭവമാണ് അത്തം നൽകുന്നത്.

അത്തത്തിന്‍റെ ദിനത്തിൽ പൂക്കളങ്ങൾ മാത്രമല്ല, മനസ്സുകളിൽ പൂത്തുലയുന്ന ഐക്യവും സൗഹൃദവുമാണ് കേരളത്തെ ഒരുമിച്ച് ചേർക്കുന്നത്. വീടുകൾക്കപ്പുറം സമൂഹം മുഴുവൻ ഒരേ നിറങ്ങളിൽ അലങ്കരിക്കപ്പെടുമ്പോൾ, നമ്മുടെ സംസ്കാരത്തിന്റെ മഹിമയും അത്തത്തിലൂടെ തെളിയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310949/kerala-is-getting-ready-to-welcome-thiruvonam)