---
title: "ഏകതാപരിഷത്ത് കോഴിക്കോട് ജില്ലാ ക്യാമ്പ് കൂരാച്ചുണ്ട് കരിയാത്തന്‍പാറയില്‍"
english_title: "Kozhikode District Camp at Ekatha Parishad at Kariyathanpara, Koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31108/kozhikode-district-camp-at-ekatha-parishad-at-kariyathanpara-koorachund"
published_at: "2022-03-11T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b349467161_0000 WATERMARK.jpg"
keywords: []
---

# ഏകതാപരിഷത്ത് കോഴിക്കോട് ജില്ലാ ക്യാമ്പ് കൂരാച്ചുണ്ട് കരിയാത്തന്‍പാറയില്‍

> **Lead Summary:** ** പേരാമ്പ്ര :** ഏകതാപരിഷത്ത് കോഴിക്കോട് ജില്ലാ ക്യാമ്പ് കൂരാച്ചുണ്ട് കരിയാത്തന്‍പാറയില്‍ നടത്തുന്നു. രാജാജി നേതൃത്വം കൊടുക്കുന്ന ഏകതാപരിഷത്ത് കേരളത്തിലെ 14 ജില്ലകളിലും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി 3 ദിവസം നീണ്ടു നില്‍ക്കുന്ന പഠനക്യാമ്പാണ് നടത്തുന്നത്. അതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ക്യാമ്പ് കൂരാച്ചുണ്ട് കരിയാത്തന്‍പാറയില്‍ 2022 മാര്‍ച്ച് 18, 19, 20 തിയ്യതികളില്‍ നടക്കുകയാണ്.

## Article Content

** പേരാമ്പ്ര :** ഏകതാപരിഷത്ത് കോഴിക്കോട് ജില്ലാ ക്യാമ്പ് കൂരാച്ചുണ്ട് കരിയാത്തന്‍പാറയില്‍ നടത്തുന്നു. രാജാജി നേതൃത്വം കൊടുക്കുന്ന ഏകതാപരിഷത്ത് കേരളത്തിലെ 14 ജില്ലകളിലും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി 3 ദിവസം നീണ്ടു നില്‍ക്കുന്ന പഠനക്യാമ്പാണ് നടത്തുന്നത്. അതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ക്യാമ്പ് കൂരാച്ചുണ്ട് കരിയാത്തന്‍പാറയില്‍ 2022 മാര്‍ച്ച് 18, 19, 20 തിയ്യതികളില്‍ നടക്കുകയാണ്.

സംസ്ഥാന പ്രസിഡന്റ് വടഗോഡ് മോനച്ചന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ. സുജാതവര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. സന്തോഷ് മലമ്പുഴ, രമേശ് മേത്തല തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കും. കണ്ണൂര്‍ തില്ലങ്കേരിക്കാരനായ പി.വി. രാജഗോപാല്‍ജിയാണ് ഏകതയുടെ സ്ഥാപനനേതാവ്. മൂന്ന് കോടി എണ്‍പത് ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി നേടിക്കൊടുക്കാന്‍ ഏകതാപരിഷത്തിന് കഴിഞ്ഞു വെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് പപ്പന്‍ കന്നാട്ടി, ജില്ലാ പ്രസിഡന്റ് വേലായുധന്‍ കീഴരിയൂര്‍, സെക്രട്ടറി ബീനാചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31108/kozhikode-district-camp-at-ekatha-parishad-at-kariyathanpara-koorachund)