---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Application invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311113/application-invited"
published_at: "2025-08-26T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68adb3ef6ed6a_2_0000_ATTACH__copy.JPG"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്**: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒ.ആര്‍.സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ബിരുദാനന്തര ബിരുദ യോഗ്യതയും കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും പരിശീലന പരിചയവുമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യതാ-പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. അപേക്ഷകള്‍ ജില്ല ശിശു സംരക്ഷണ ഓഫീസ്, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0495 2378920.

## Article Content

**കോഴിക്കോട്**: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒ.ആര്‍.സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ബിരുദാനന്തര ബിരുദ യോഗ്യതയും കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും പരിശീലന പരിചയവുമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യതാ-പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. അപേക്ഷകള്‍ ജില്ല ശിശു സംരക്ഷണ ഓഫീസ്, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0495 2378920.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311113/application-invited)