---
title: "ഹസ്ത സ്‌നേഹവീടുകളുടെ താക്കോല്‍ദാനം നടത്തി"
english_title: "Handing over the keys to the Hastha Sneha homes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311124/handing-over-the-keys-to-the-hastha-sneha-homes"
published_at: "2025-08-26T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68adbe0614933_2_0000_ATTACH.jpg"
keywords: []
---

# ഹസ്ത സ്‌നേഹവീടുകളുടെ താക്കോല്‍ദാനം നടത്തി

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിദ്യാഭ്യാസ ജീവകാരുണ്യ കൂട്ടായ്മയായ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടുകളുടെ ആദ്യഘട്ട താക്കോല്‍ദാനചടങ്ങ് നടന്നു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലായി 5 നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും, ആ മേഖലയില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നിടത്താണ് സാമൂഹ്യ സംഘടനകളുടെ പ്രാധാന്യം ഉയരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്തും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും കൂടുതല്‍ ഫണ്ട് വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിദ്യാഭ്യാസ ജീവകാരുണ്യ കൂട്ടായ്മയായ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടുകളുടെ ആദ്യഘട്ട താക്കോല്‍ദാനചടങ്ങ് നടന്നു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലായി 5 നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും, ആ മേഖലയില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നിടത്താണ് സാമൂഹ്യ സംഘടനകളുടെ പ്രാധാന്യം ഉയരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്തും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും കൂടുതല്‍ ഫണ്ട് വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ജനകീയ കൂട്ടായ്മയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു കേരളത്തിന് മാതൃകയാണെന്നും, അതു സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.

ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയായിരുന്നു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, കെ.എം. അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന്‍, കെ. ബാലനാരായണന്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, രാജന്‍ മരുതേരി, ഇ. അശോകന്‍, രാജേഷ് കീഴരിയൂര്‍, പി.കെ. രാഗേഷ്, രാജീവ് തോമസ്, കെ. മധുകൃഷ്ണന്‍, കെ.പി. രാമചന്ദ്രന്‍, മനോജ് എടാണി, ജിതേഷ് മുതുകാട്, ജസ്മിന മജീദ്, വി.ടി. സൂരജ്, സായൂജ് അമ്പലക്കണ്ടി, ബാബു കൈലാസ്, ബി.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകരെയും നിര്‍മാണ കമ്മിറ്റി ഭാരവാഹികളെയും ആദരിച്ചു. ഹസ്ത ജനറല്‍ സെക്രട്ടറി ഒ.എം. രാജന്‍ സ്വാഗതം പറഞ്ഞു. ഇ.എം. പത്മിനി നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311124/handing-over-the-keys-to-the-hastha-sneha-homes)