---
title: "സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം"
english_title: "Accident after scooter hits private bus at ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311158/accident-after-scooter-hits-private-bus-at-ulliyeri"
published_at: "2025-08-26T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ade9b79fae0_sawq.jpg"
keywords: []
---

# സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം

> **Lead Summary:** **ഉള്ള്യേരി: **പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മധ്യവയസ്‌ക്കന് ഗുരുതര പരുക്ക്. നടുവണ്ണൂര്‍ നൊച്ചോട്ട് മുരളി ക്കാണ് പരുക്കേറ്റത്. തെരുവത്ത് കടവില്‍ വെച്ച് ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം.

## Article Content

**ഉള്ള്യേരി: **പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മധ്യവയസ്‌ക്കന് ഗുരുതര പരുക്ക്. നടുവണ്ണൂര്‍ നൊച്ചോട്ട് മുരളി ക്കാണ് പരുക്കേറ്റത്. തെരുവത്ത് കടവില്‍ വെച്ച് ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം.

കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന എസി ബ്രദേഴ്‌സ് ബസില്‍ എതിരെ വന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉള്ള്യേരി ഭാഗത്തേക്ക് പോവുകയായിരുന്ന മരം കയറ്റിയ ലോറിയെ പിക്കപ്പ് വാനിന് ഒപ്പം മറി കടന്നെത്തിയതായിരുന്നു സ്‌ക്കൂട്ടര്‍.

ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ നാട്ടുകാര്‍ ചേര്‍ന്ന് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311158/accident-after-scooter-hits-private-bus-at-ulliyeri)