---
title: "ഐഎന്‍ടിയുസി മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "The INTUC Constituency Convention was organized perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31116/the-intuc-constituency-convention-was-organized-perambra"
published_at: "2022-03-11T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b371fd5ee0_0000 WATERMARK.jpg"
keywords: []
---

# ഐഎന്‍ടിയുസി മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര :** ഐഎന്‍ടിയുസി ചങ്ങരോത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കടിയങ്ങാട് രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.പി. സുരേഷ് വിശദീകരണം നടത്തി.

## Article Content

** പേരാമ്പ്ര :** ഐഎന്‍ടിയുസി ചങ്ങരോത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കടിയങ്ങാട് രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.പി. സുരേഷ് വിശദീകരണം നടത്തി.

അംഗണ്‍വാടി ടീച്ചര്‍മാര്‍ക്കുള്ള കാര്‍ഡ് വിതരണം പി.വി. ചന്ദിക സൗമ്യക്ക് നല്‍കി നിര്‍വ്വഹിച്ചു. ഇ.ടി. സരീഷ്, എന്‍.പി. വിജയന്‍, പ്രകാശന്‍ കന്നാട്ടി, പി.എസ്. സുനില്‍കുമാര്‍ പേരാമ്പ്ര, ദിനേശന്‍ പേരാമ്പ്ര, സി.കെ. ബാലന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, ചന്ദിക, സി.കെ. പുഷ്പ, രാജീവന്‍ നവരക്കോട്ട്, ചന്ദ്രന്‍ മുതുവണ്ണാച്ച എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.കെ. അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31116/the-intuc-constituency-convention-was-organized-perambra)