---
title: "കൂത്താളി ജില്ലാ കൃഷിഫാമില്‍ തൊഴിലാളി സംഗമം നടത്തി"
english_title: "Workers' meeting held at Koothali District Agricultural Farm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311317/workers-meeting-held-at-koothali-district-agricultural-farm"
published_at: "2025-08-27T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aed1eed603e_ak.JPG"
keywords: []
---

# കൂത്താളി ജില്ലാ കൃഷിഫാമില്‍ തൊഴിലാളി സംഗമം നടത്തി

> **Lead Summary:** **കൂത്താളി: **കര്‍ഷക ദിനത്തോടനുബന്ധിച്ച് കൂത്താളി ജില്ലാ കൃഷിഫാമില്‍ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. 2024 - 25 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.

## Article Content

**കൂത്താളി: **കര്‍ഷക ദിനത്തോടനുബന്ധിച്ച് കൂത്താളി ജില്ലാ കൃഷിഫാമില്‍ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. 2024 - 25 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉപഹാര സമര്‍പ്പണം നടത്തി. ഫാം സൂപ്രണ്ട് കെ.വി. നൗഷാദ് അധ്യക്ഷത വഹിച്ചു.

ഹെഡ് ക്ലര്‍ക്ക് വിജയന്‍ ആചാരി, കൃഷി അസിസ്റ്റന്റുമാരായ എന്‍.ആര്‍. രാജേഷ്, എം.വി. സുമേഷ്, തൊഴിലാളി പ്രതിനിധികളായ കെ.കെ റീന, ജോഷിബ, ടി.പി രജില, വി.കെ രേഷ്മ, സി.എം രാജു, കെ.എം രാജീവന്‍, ടി.കെ ബിജു, പി അജിത, ബിന്ദു, കെ.എം ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

കെ.എം ഷാജി, ആര്‍ ഷെറില്‍, ടെസ്സി അഗസ്റ്റിന്‍ എന്നിവര്‍ മികച്ച തൊഴിലാളികള്‍ക്കുള്ള ഉപഹാരം ഏറ്റുവാങ്ങി. മികച്ച ഫീല്‍ഡുകളായി തെരെഞ്ഞെടുത്ത ഫീല്‍ഡ് 1, 8, 17 എന്നിവയുടേയും മികച്ച പച്ചക്കറി കൃഷിക്കുള്ള അവാര്‍ഡിന് അര്‍ഹമായ ഫീല്‍ഡ് 10, മികച്ച വാഴ കൃഷി ഫീല്‍ഡായ 14, 15 , മികച്ച തെങ്ങുകൃഷിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായ ഫീല്‍ഡ് 20, തരിശുനിലം കൃഷിയോഗ്യമാക്കിയ ഫീല്‍ഡ് 12 എന്നിവയുടെയും അംഗങ്ങള്‍ ഉപഹാരം ഏറ്റുവാങ്ങി.

കെ.എന്‍ ചിത്രന്‍ (തേനീച്ച പരിപാലനം), സിന്ധു (ഫീല്‍ഡ് ഡയറി), പി അജിത (സ്റ്റോര്‍ കീപ്പിങ്), പി.എം രാജീവന്‍ (ട്രാക്ടര്‍), കെ.കെ. ഗിരിജ (കസ്റ്റമര്‍ സര്‍വ്വീസ്), പി. ഷാജു (ഓള്‍ റൗണ്ടര്‍) എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.

ഫാം കൃഷി ഓഫീസര്‍ ഡോ. പി. മുബീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലര്‍ക്ക് ബിജിന്‍ ലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311317/workers-meeting-held-at-koothali-district-agricultural-farm)