---
title: "പി.എം. ചാത്തുകുട്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: "PM Chathukutty memorial meeting organized at kavunthara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311331/pm-chathukutty-memorial-meeting-organized-at-kavunthara"
published_at: "2025-08-27T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aede41a1f1e_dew.JPG"
keywords: []
---

# പി.എം. ചാത്തുകുട്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** കാവുംന്തറ: കാവുംന്തറ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റി പി.എം. ചാത്തുകുട്ടി അഞ്ചാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആര്‍ ഷഹീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

കാവുംന്തറ: കാവുംന്തറ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റി പി.എം. ചാത്തുകുട്ടി അഞ്ചാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആര്‍ ഷഹീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി.എം ചാത്തു കുട്ടി നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വര്‍ത്തമാനകാല പൊതുപ്രവര്‍ത്തന രംഗത്ത് പൊതുപ്രവര്‍ത്തകര്‍ ജനകീയ ബന്ധം ഉയര്‍ത്തി പിടിക്കാന്‍ ചാത്തുകുട്ടിയെ പോലുള്ളവരെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു

അയമു പുത്തൂര്‍ അധ്യക്ഷത വഹിച്ചു. നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ രാജീവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സി.കെ അജീഷ് മുഖ്യപ്രഭാഷണം നടത്തി.

സംസ്‌കാര സാഹിതി ജില്ല ചെയര്‍മാന്‍ കാവില്‍ പി മാധവന്‍, കോണ്‍ഗ്രസ്സ് നടുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് എ.പി ഷാജി, യുഡിഎഫ് നടുവണ്ണൂര്‍ പഞ്ചായത്ത് ചെയര്‍മാന്‍ എം സത്യനാഥന്‍, കോണ്‍ഗ്രസ് മേപ്പയൂര്‍ ബ്ലോക്ക് ട്രഷര്‍ കെ അഷ്‌റഫ്, അരിക്കുളം മണ്ഡലം സെക്രട്ടറി യൂസഫ് കുറ്റിക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇ മജീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.കെ പ്രദീപന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311331/pm-chathukutty-memorial-meeting-organized-at-kavunthara)