---
title: " രാഷ്ട്രപതിയുടെ റഫറന്‍സ് ജനാധിപത്യവിരുദ്ധം"
english_title: "President's reference is undemocratic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311348/presidents-reference-is-undemocratic"
published_at: "2025-08-27T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aeefd6d0e23_2_0000_ATTACH__copy.JPG"
keywords: []
---

#  രാഷ്ട്രപതിയുടെ റഫറന്‍സ് ജനാധിപത്യവിരുദ്ധം

> **Lead Summary:** **പേരാമ്പ്ര:** തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ പ്രവർത്തനത്തെ ഗവർണർമാരുടെ വഴിയിലൂടെ തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതും, അതിന് രാഷ്ട്രപതി കളിപ്പാവയായി പ്രവർത്തിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് പേരാമ്പ്ര വ്യാപാര വ്യവസായി സമിതി യോഗം വ്യക്തമാക്കി.

## Article Content

**പേരാമ്പ്ര:** തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ പ്രവർത്തനത്തെ ഗവർണർമാരുടെ വഴിയിലൂടെ തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതും, അതിന് രാഷ്ട്രപതി കളിപ്പാവയായി പ്രവർത്തിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് പേരാമ്പ്ര വ്യാപാര വ്യവസായി സമിതി യോഗം വ്യക്തമാക്കി.

ജനാധിപത്യത്തിൻ്റെ ശക്തി ജനങ്ങളാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറുകളെ ദുർബലപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന് യോഗം വിലയിരുത്തി.

സംസ്ഥാന സെക്രട്ടറി ഒ രാജൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സഫ മജീദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ, പി. സതീഷ് ബാബു, കെ.കെ. കുഞ്ഞി കണാരൻ, കുഞ്ഞിരാമനുണ്ണി, സാവിത്രി ബാലൻ, സി.കെ. നാരായണൻ, കെ.എം. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.ശ്രീനി മനത്താനത്ത് സ്വാഗതവും ബാബു കൈതാവിൽ നന്ദിയും അറിയിച്ചു

**
**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311348/presidents-reference-is-undemocratic)