---
title: "ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Dhanratna India Nidhi Limited has started operations in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31139/dhanratna-india-nidhi-limited-has-started-operations-in-perambra"
published_at: "2022-03-11T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b54c70bcda_0000 WATERMARK.jpg"
keywords: []
---

# ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ഭാരത സര്‍ക്കാര്‍ കമ്പനി കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര :** ഭാരത സര്‍ക്കാര്‍ കമ്പനി കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

നിക്ഷേപ സൗഹൃദവും വിശ്വസനീയവുമായ രീതിയില്‍ ഓഹരി ഉടമകളുടെ പങ്കാളിത്തത്തോടെ ഇടപാടുകള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

പേരാമ്പ്ര ടാക്സി സ്റ്റാന്റിന് മുമ്പില്‍ റെയിന്‍ബോ ബില്‍ഡിംഗില്‍ ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം വടകര എംപി കെ. മുരളീധരന്‍ നിര്‍വ്വഹിച്ചു.

രാജ്യത്തെ നാഷണലൈസ്ഡ് ബാങ്ക് മാനേജര്‍മാര്‍ നിലവിലുള്ള സാമൂഹ്യ ബോധം ഉള്‍ക്കൊള്ളുന്നില്ലെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെ നിഷേധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ആവശ്യമില്ലാത്ത നടപടിക്രമങ്ങള്‍ കാണിക്കുന്നത് അനഭിലേഷണീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മന്ത്രിയോ എംപിയോ വിളിച്ചു പറഞ്ഞാല്‍ മാത്രം ലോണുകള്‍ അനുവദിക്കുന്ന പ്രവണത സാധാരണക്കാരന് ഗുണകരമല്ല. അതുകൊണ്ടു തന്നെ സഹകരണ മേഖലയിലും മറ്റ് സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും രാജ്യത്ത് വളര്‍ന്നു വരുന്നത് സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഇ.ടി. സത്യന്‍ അധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കോവുമ്മല്‍ ഗംഗാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ലോക്കര്‍ ഉദ്ഘാടനവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് അംഗം പി. ജോന ആദ്യ റെക്കറിംഗ് ഡെപ്പോസിറ്റ് സ്വീകരിക്കലും നിര്‍വ്വഹിച്ചു.

കെ. മധുകൃഷ്ണന്‍, ടി.പി. കുഞ്ഞനന്ദന്‍, കെ.കെ. രജീഷ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ശ്രീധരന്‍ മുതുവണ്ണാച്ച, കെ.ടി. രാമചന്ദ്രന്‍, വി.കെ. ഭാസ്‌ക്കരന്‍, വി.എന്‍. മുരളീധരന്‍, ഷാജു മാസ്റ്റേഴ്സ് എന്നിവര്‍ സംബന്ധിച്ചു.

മാനേജര്‍ ഷിജു.കെ.ദാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഡയറക്ടര്‍ പി.ടി. ബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31139/dhanratna-india-nidhi-limited-has-started-operations-in-perambra)