---
title: "വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഢ്യം; പേരാമ്പ്രയില്‍ യുഡിഎഫ് നൈറ്റ് മാര്‍ച്ച് നടത്തി"
english_title: "Solidarity with the Voters' Movement; UDF holds night march in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311394/solidarity-with-the-voters-movement-udf-holds-night-march-in-perambra"
published_at: "2025-08-27T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af43636dc9c_msha.jpg"
keywords: []
---

# വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഢ്യം; പേരാമ്പ്രയില്‍ യുഡിഎഫ് നൈറ്റ് മാര്‍ച്ച് നടത്തി

> **Lead Summary:** **പേരാമ്പ്ര: **ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ ജനങ്ങളുടെ വോട്ട് അവകാശത്തിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ ജനങ്ങളുടെ വോട്ട് അവകാശത്തിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

കല്ലോട് ബൈപ്പാസ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പേരാമ്പ്ര ബസ്റ്റ് സ്റ്റാന്റില്‍ സമാപിച്ചു. ഷാഫി പറമ്പില്‍ എം.പി യുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.

ഞങ്ങൾ സമരത്തിന് എതിരല്ലന്നും പക്ഷേ, തെറി പറയുന്നത് കേട്ട് പോവുന്നതിൽ ആണ് പ്രശ്നമെന്നും ഷാഫി പറഞ്ഞു.എനിക്കെതിരെ സമരം ചെയ്യുന്നതിൻ്റെ ലോജിക് മനസിലാവുന്നില്ല ആരുടെയും ഭീഷണിക്ക് മുൻപിൽ മുട്ട് മടക്കില്ലന്നും ഇത്തരം പ്രവർതനങ്ങൾ കൊണ്ട്. വായ അടപ്പിക്കാം എന്ന് ആരും കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി..

കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് ഞാൻ ആണെന്ന് പറഞ്ഞവർ ആണ് ഡിവൈഎഫ്ഐക്കാർ .മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവര്ക്ക് എതിരായ ആരോപണങ്ങളിൽ ഇതേ നിലപാടാണോ ഡിവൈഎഫ്ഐ സ്വീകരിക്കുന്നതെന്നും ഷാഫി ചോദിച്ചു.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ നൈറ്റ് മാര്‍ച്ചില്‍ പങ്കാളികളായി.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, അഡ്വ. പ്രവീണ്‍ കുമാര്‍, പാറക്കല്‍ അബ്ദുള്ള, സൂപ്പി നരിക്കാട്ടേരി, സത്യന്‍ കടിയങ്ങാട്, ടി.കെ ഇബ്രാഹിം, രാജീവ് തോമസ്, കെ.എ ജോസൂട്ടി, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ.കെ വിനോദന്‍, പി.കെ രാഗേഷ്, ടി.പി ചന്ദ്രന്‍, ടി.കെ.എ ലത്തീഫ്, സുരേഷ് വാളൂര്‍, എം.കെ.സി കുട്ട്യാലി, എസ്. സുനന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബസ് സ്റ്റാൻ്റിൽ സ്ഥാപിച്ച ഡിവൈഎഫ്ഐ ബോർഡുകൾ  നൈറ്റ് മാർച്ചിന് എത്തിയവർ അടിച്ചു തകർത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311394/solidarity-with-the-voters-movement-udf-holds-night-march-in-perambra)