---
title: "തെരുവ് നായ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്"
english_title: "Several people injured in stray dog ​​attack"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311465/several-people-injured-in-stray-dog-attack"
published_at: "2025-08-28T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afecb0532c5_2_0000_ATTACH.jpg"
keywords: []
---

# തെരുവ് നായ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്

> **Lead Summary:** **പേരാമ്പ്ര**: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.കണ്‍സ്യൂമര്‍ഫെഡിന്റെ ഗോഡൗണിലേക്ക് അരി എത്തിച്ച തമിഴ്‌നാട്പുതുക്കോട്ട സ്വദേശി ശിവ , വടക്കേ കാവല്ലൂര്‍ ശങ്കരന്‍ , ഓരാംപോക്കില്‍ അയന , തൈക്കണ്ടി നദീറ , ചാലില്‍ മീത്തല്‍ മുഹമ്മദ് സാലിഹ് എന്നിവര്‍ക്കാണ് കടിയേറ്റത്.

## Article Content

**പേരാമ്പ്ര**: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.കണ്‍സ്യൂമര്‍ഫെഡിന്റെ ഗോഡൗണിലേക്ക് അരി എത്തിച്ച തമിഴ്‌നാട്പുതുക്കോട്ട സ്വദേശി ശിവ , വടക്കേ കാവല്ലൂര്‍ ശങ്കരന്‍ , ഓരാംപോക്കില്‍ അയന , തൈക്കണ്ടി നദീറ , ചാലില്‍ മീത്തല്‍ മുഹമ്മദ് സാലിഹ് എന്നിവര്‍ക്കാണ് കടിയേറ്റത്.

ശിവക്ക് ആവള കുട്ടോത്ത് മിനി ഇന്‍ഡസ്ട്രിയലിന് സമീപവും, ശങ്കരന് തറമല്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപവും, അയനയും നദീറയും വീടുകളില്‍വെച്ചും, മുഹമ്മദ് സാലിഹിന് കാരയില്‍ നടയില്‍വെച്ചുമാണ് ആക്രമണം സംഭവിച്ചത്.

പരിക്കേറ്റ എല്ലാവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവള പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളും സ്ത്രീകളും ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ അധികൃതര്‍ പ്രശ്‌നം നിയന്ത്രിക്കാന്‍ നടപടി എടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311465/several-people-injured-in-stray-dog-attack)