---
title: "കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നല്‍കി മാതൃകയായി എസ്.പി.സി. വിദ്യാര്‍ത്ഥി കല്പന"
english_title: "SPC student orders return of stolen wallet as an example"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311479/spc-student-orders-return-of-stolen-wallet-as-an-example"
published_at: "2025-08-28T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aff2396261c_2_0000_ATTACH__copy.JPG"
keywords: []
---

# കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നല്‍കി മാതൃകയായി എസ്.പി.സി. വിദ്യാര്‍ത്ഥി കല്പന

> **Lead Summary:** **പേരാമ്പ്ര**: കാര്‍ യാത്രയ്ക്കിടെ കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി എസ്.പി.സി. വിദ്യാര്‍ത്ഥി. ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയും എസ്.പി.സി. കേഡറ്റുമായ കല്പന എസ്. ഡി യാണ് തന്റെ പ്രവൃത്തിയിലൂടെ സ്‌കൂളിനും എസ്.പി.സി. ക്കും അഭിമാനമായത്.പന്നിക്കോട്ടൂര്‍ സ്വദേശി സജീഷ് ദീപ്ന ദമ്പതികളുടെ മകളാണ് കല്പന എസ്.ഡി

## Article Content

**പേരാമ്പ്ര**: കാര്‍ യാത്രയ്ക്കിടെ കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി എസ്.പി.സി. വിദ്യാര്‍ത്ഥി. ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയും എസ്.പി.സി. കേഡറ്റുമായ കല്പന എസ്. ഡി യാണ് തന്റെ പ്രവൃത്തിയിലൂടെ സ്‌കൂളിനും എസ്.പി.സി. ക്കും അഭിമാനമായത്.പന്നിക്കോട്ടൂര്‍ സ്വദേശി സജീഷ് ദീപ്ന ദമ്പതികളുടെ മകളാണ് കല്പന എസ്.ഡി

ഇന്നലെ വൈകുന്നേരം അച്ഛനും അമ്മൂമ്മക്കും ഒപ്പം പേരാമ്പ്രയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടിയങ്ങാട് ടൗണിലെ എടിഎമ്മിന് സമീപം റോഡില്‍ കിടന്ന പേഴ്സ് കല്പനയുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ അച്ഛനോടൊപ്പം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനില്‍ എത്തിച്ച അവര്‍, പേഴ്സ് പരിശോധിച്ചപ്പോള്‍ വലിയ തുകയും ആധാര്‍ കാര്‍ഡും കണ്ടെത്തി.

പേഴ്സില്‍ ഉണ്ടായിരുന്ന ലാബ് ബില്ലിലെ നമ്പര്‍ ഉപയോഗിച്ച് യഥാര്‍ത്ഥ ഉടമസ്ഥയെ പോലീസ് കണ്ടെത്തി. കണ്ണൂര്‍ സ്വദേശി, പന്തിരിക്കര ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരിയായ നിത്യയ്ക്കുടേതായിരുന്നു പേഴ്സ്. നഷ്ടപ്പെട്ട കാര്യം പോലീസ് വിളിച്ചറിഞ്ഞതിനെ തുടര്‍ന്ന് നിത്യ പോലീസ് സ്റ്റേഷനിലെത്തുകയും സബ് ഇന്‍സ്പെക്ടര്‍ ഉണ്ണി. കെ യുടെ സാന്നിധ്യത്തില്‍ കല്പന പേഴ്സ് കൈമാറുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311479/spc-student-orders-return-of-stolen-wallet-as-an-example)