---
title: "പേരാമ്പ്രയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക് "
english_title: "Four injured in car-auto collision in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31150/four-injured-in-car-auto-collision-in-perambra"
published_at: "2022-03-11T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b5fa6b35db_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര:** വടകര പേരാമ്പ്ര റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.

## Article Content

**പേരാമ്പ്ര:** വടകര പേരാമ്പ്ര റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.

പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ കാറുമായ് കൂട്ടിയിടിച്ച് തൊട്ടടുത്ത കാനയിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറായ സജീവന്‍, യാത്രക്കാരായ വല്‍സല, അസ്മ, ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്ക് പറ്റിയവരെ സേനയുടെ ആമ്പുലന്‍സില്‍ പേരാമ്പ്ര ഗവ: ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31150/four-injured-in-car-auto-collision-in-perambra)