---
title: "കക്കറമുക്കില്‍ ബിജെപി സായാഹന ധര്‍ണ്ണ നടത്തി"
english_title: "BJP held an evening dharna at Kakkaramukku"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311503/bjp-held-an-evening-dharna-at-kakkaramukku"
published_at: "2025-08-28T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afff72a5501_charamam.JPG"
keywords: []
---

# കക്കറമുക്കില്‍ ബിജെപി സായാഹന ധര്‍ണ്ണ നടത്തി

> **Lead Summary:** **ചെറുവണ്ണൂര്‍: **കക്കറമുക്കില്‍ ബിജെപി സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. കാരയില്‍ നട മുതല്‍ അറയ്ക്കല്‍ കടവ് റോഡ് നിര്‍മ്മിക്കുക, ചെറുവണ്ണൂര്‍ കക്കറമുക്ക് പെരിഞ്ചേരിക്കടവ് റോഡ് ഗതാഗത യോഗ്യമാക്കുക ,

## Article Content

**ചെറുവണ്ണൂര്‍: **കക്കറമുക്കില്‍ ബിജെപി സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. കാരയില്‍ നട മുതല്‍ അറയ്ക്കല്‍ കടവ് റോഡ് നിര്‍മ്മിക്കുക, ചെറുവണ്ണൂര്‍ കക്കറമുക്ക് പെരിഞ്ചേരിക്കടവ് റോഡ് ഗതാഗത യോഗ്യമാക്കുക ,

പെരിഞ്ചേരിക്കടവിലെ നിര്‍മ്മാണം നിലച്ച റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തികരിക്കുക, കക്കറമുക്ക് കുണ്ടുത്തറ കോളനി നിവാസികള്‍ക്ക് പേരാമ്പ്ര എംഎല്‍എ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ബിജെപി കക്കറമുക്കില്‍ സായാഹന ധര്‍ണ്ണ നടത്തിയത്.

ബിജെപി കോഴിക്കോട് മേഖല ജനറല്‍സെക്രട്ടറി ടി .എം മോഹനന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഇടത്പക്ഷ സര്‍ക്കാര്‍ ഭരണത്തിന്‍ കീഴില്‍ സംസഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി മുരടിച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.എം ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് മുഖ്യപ്രഭാഷണം നടത്തി.

മധു പുഴയരികത്ത്, ഡി.കെ മനു, എം.സായിഭാസ്, കെ.ടി വിനോദന്‍, ടി.എം ഹരിദാസ്, കെ.പി ബാബു, സി.എം സുരേന്ദ്രന്‍, കെ.പി സുനില്‍, സനുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാലില്‍ മിത്തല്‍ കുഞ്ഞിക്കണ്ണന്‍, പിടി ഷാജു ശോഭകോമത്ത്, ടി. വി ബാബു, തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്യം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311503/bjp-held-an-evening-dharna-at-kakkaramukku)